ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ വീഴ്ച; കാര്‍ത്തിക് പരിക്ക്

സിനിമാ ചിത്രീകരണത്തിനിടെ നടന്‍ കാര്‍ത്തിക് പരിക്ക്. സര്‍ദാര്‍ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തിനിടെയാണ് കാര്‍ത്തിക്ക് കാലിന് പരിക്കേറ്റത്. ഒരു പ്രധാന രംഗത്തിന്റെ ചിത്രീകരണത്തിലായിരുന്നു അപകടം എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കാര്‍ത്തിക്ക് പരിക്കേറ്റതോടെ ഷൂട്ടിങ് ഒരാഴ്ചത്തേക്ക് താല്‍ക്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്.

മൈസൂരുവില്‍ ഒരു ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെയാണ് കാര്‍ത്തിയുടെ കാലിന് പരിക്കേറ്റതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. ഡോക്ടര്‍മാര്‍ അദ്ദേഹത്തിന് ഒരാഴ്ചത്തെ വിശ്രമം നിര്‍ദ്ദേശിച്ചു. ഇതോടെയാണ് നടന്‍ സുഖം പ്രാപിക്കുന്നത് വരെ ചിത്രീകരണം താല്‍ക്കാലികമായി നിര്‍ത്തി വച്ചത്.

ഒരാഴ്ചത്തെ വിശ്രമത്തിന് ശേഷമാകും കാര്‍ത്തി വീണ്ടും ഷൂട്ടിങ്ങിന് എത്തുക. അതിനാല്‍ ഇനി ഒരാഴ്ചയ്ക്ക് ശേഷം മാത്രമേ ഷൂട്ടിങ് പുനരാരംഭിക്കുകയുള്ളു. കാര്‍ത്തിയെ നായകനായി പി.എസ് മിത്രന്‍ സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം സര്‍ദാറിന്റെ രണ്ടാം ഭാഗമാണ് സര്‍ദാര്‍ 2.

ചിത്രത്തിന്റെ 80 ശതമാനം ചിത്രീകരണവും പൂര്‍ത്തിയായതായി റിപ്പോര്‍ട്ടുണ്ട്. അതിനാല്‍ ബാക്കി ഭാഗങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കാനാകുമെന്നാണ് ചിത്രത്തിന്റെ അണിയറക്കാര്‍ പ്രതീക്ഷിക്കുന്നത്. ചിത്രത്തിന്റെ ക്ലൈമാക്സ് അടുത്തിടെ ചെന്നൈയിലെ ഒരു സ്റ്റുഡിയോയില്‍ ചിത്രീകരിച്ചിരുന്നു.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ