മരണത്തിന്റെ വലയം; കാത്തിരിപ്പിന് ഒടുവില്‍ ആ സുപ്രധാന പ്രഖ്യാപനം നടത്തി താരരാജാക്കന്മാര്‍

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ഒടുവില്‍ ആ സുപ്രധാന പ്രഖ്യാപനം നടത്തിയിരിക്കുകയാണ് മമ്മൂട്ടിയും മോഹന്‍ലാലും. പൃഥ്വിരാജ് ചിത്രം കാപ്പയുടെ മോഷന്‍ പോസ്റ്ററാണ് ഇരുവരും ചേര്‍ന്ന് സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വിട്ടിരിക്കുന്നത്. മലയാളത്തിന്റെ പ്രിയങ്കരരായ പൃഥ്വിരാജും മഞ്ജുവാര്യരും ആദ്യമായി ഒരുമിച്ച് മുഴുനീള കഥാപാത്രങ്ങളായി എത്തുന്ന ഈ ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. ഇവര്‍ക്കൊപ്പം ആസിഫ് അലിയും അന്ന ബെന്നും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഛായാഗ്രഹകനായ വേണുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദയ എന്ന പെണ്‍കുട്ടി, മുന്നറിയിപ്പ്, കാര്‍ബണ്‍, ആണും പെണ്ണും എന്ന ആന്തോളജിയിലെ രാച്ചിയമ്മ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വേണു സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

മാലിക്കിനായി ക്യാമറ കൈകാര്യം ചെയ്ത സാനു ജോണ്‍ വര്‍ഗീസാണ് ക്യാമറ ചലിപ്പിക്കുന്നത്. കാപ്പ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ജി.ആര്‍ ഇന്ദുഗോപന്റെ ശംഖുമുഖി എന്ന കഥയെ ആധാരമാക്കിയാണ് സിനിമയൊരുക്കുന്നത്. ജി ആര്‍ ഇന്ദുഗോപന്‍ തന്നെയാണ് തിരക്കഥയൊരുക്കുന്നത്. സിനിമയുടെ പ്രമേയമാകുന്നത് തിരുവനന്തപുരം പശ്ചാത്തലമാക്കിയുള്ള ഗുണ്ടാ സംഘങ്ങളുടെ കുടിപ്പകയും കൗതുകം സൃഷ്ടിക്കുന്ന പ്രതികാരനീക്കവുമൊക്കെയാണ്.

ജി ആര്‍ ഇന്ദുഗോപന്റെ മറ്റൊരു കഥയും സിനിമയാകുന്നുണ്ട്. ‘അമ്മിണിപ്പിള്ള വെട്ടുകേസ്’ എന്ന കഥയാണ് സിനിമയാകുന്നത്. ‘തെക്കന്‍ തല്ല് കേസ്’ എന്ന പേരിലാണ് സിനിമ ഒരുങ്ങുന്നത്. ബിജു മേനോന്‍, പദ്മപ്രിയ, നിമിഷ സജയന്‍, റോഷന്‍ മാത്യു എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എന്‍.ശ്രീജിത്താണ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ