കാന്താര 2 വരുന്നു

തീയേറ്ററുകളില്‍ തരംഗമായി മുന്നേറിയ ഋഷഭ് ഷെട്ടിചിത്രം കാന്താരയ്ക്ക് രണ്ടാംഭാഗം ഉണ്ടായിരിക്കുമെന്ന് അറിയിച്ച് നിര്‍മാതാക്കളായ ഹൊംബാലെ ഫിലിംസ്. ഋഷഭ് നായകനായ കന്നഡചിത്രം മലയാളം, ഹിന്ദി, തെലുഗു, തമിഴ് ഭാഷകളിലും മൊഴിമാറ്റി പ്രദര്‍ശനത്തിന് എത്തിയിരുന്നു.

ചിത്രത്തിന് ലഭിച്ച വമ്പന്‍ സ്വീകാര്യത തങ്ങള്‍ക്ക് ആവേശമായെന്ന് ഹൊംബാലെ ഫിലിംസിന്റെ സ്ഥാപകനായ വിജയ് കിര ഗണ്ടൂര്‍ പറഞ്ഞു. ചിത്രത്തിന്റെ മുന്‍ഭാഗമോ, പിന്‍ഭാഗമോ ചെയ്യാന്‍ ആലോചനയുണ്ട്. ഇക്കാര്യം ഋഷഭ് ഷെട്ടിയുമായി ആലോചിച്ച് വൈകാതെ തീരുമാനമെടുക്കും. തീര്‍ച്ചയായും ‘കാന്താര 2’ വരുകതന്നെ ചെയ്യും -അദ്ദേഹം പറഞ്ഞു.

‘കെ.ജി.എഫ്.’ നിര്‍മാതാക്കളായ ഹൊംബാലെ ഫിലിംസ് നിര്‍മിച്ച് സെപ്റ്റംബര്‍ 30-ന് റിലീസ് ചെയ്ത ചിത്രം വലിയ സ്വീകാര്യത നേടിയതിനെത്തുടര്‍ന്നാണ് മറ്റ് ഭാഷകളിലേക്കും എത്തിയത്. 16 കോടി രൂപ മുടക്കി നിര്‍മിച്ച ചിത്രം 410 കോടിയോളമാണ് ഇതിനകം വരുമാനമുണ്ടാക്കിയത്. അടുത്ത അഞ്ചുവര്‍ഷത്തിനിടെ രാജ്യത്തെ വിനോദവ്യവസായത്തില്‍ 3000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്നും വിജയ് പറഞ്ഞു.

സെപ്റ്റംബര്‍ 30 ന് റിലീസ് ചെയ്യപ്പെട്ട ചിത്രം വലിയ സ്വീകാര്യത നേടിയതിനെ തുടര്‍ന്നാണ് മറ്റ് ഭാഷകളിലേക്കും എത്തിയത്. 19-ാം നൂറ്റാണ്ട് പശ്ചാത്തലമാക്കുന്ന ചിത്രത്തിന്റെ കഥ നടക്കുന്നത് കുന്താപുരയിലാണ്. ചിത്രത്തില്‍ സപ്തമി ഗൗഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്‍, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന്‍ ഷെട്ടി, പുഷ്പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. റിഷഭ് ഷെട്ടി തന്നെയാണ് തിരക്കഥയും.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ