'കാന്താര' വീണ്ടും തിയേറ്ററുകളിലേക്ക്

ഋഷഭ് ഷെട്ടിയുടെ ‘കാന്താര’ വീണ്ടും തിയേറ്ററുകളിലേക്ക്. സെപ്റ്റംബര്‍ 30ന് ആയിരുന്നു കാന്താര തിയേറ്ററുകളില്‍ എത്തിയത്. പിന്നീട് ചിത്രം ഒ.ടി.ടിയിലും സ്ട്രീമിംഗ് ആരംഭിച്ചിരുന്നു. റിലീസ് ചെയ്ത് ഏഴ് മാസത്തിന് ശേഷമാണ് കാന്താര വീണ്ടും തിയേറ്ററുകളിലേക്ക് എത്തുന്നത്.

അകാലത്തില്‍ പൊലിഞ്ഞ പോയ പ്രിയതാരം പുനീത് രാജ്കുമാറിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് ചിത്രത്തിന്റെ സ്‌പെഷ്യല്‍ സ്‌ക്രീനിംഗ് നടക്കുന്നത്. ജനീവയിലാണ് ചിത്രം വീണ്ടും റിലീസിനൊരുങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട് ഋഷഭ് ഷെട്ടി ജനീവയില്‍ എത്തിയിട്ടുണ്.

റിലീസിനുള്ള നടപടിക്രമങ്ങള്‍ താരം പൂര്‍ത്തിയാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. മാര്‍ച്ച് 17ലെ സ്‌ക്രീനിംഗിന് ശേഷം, യുഎന്‍ നയതന്ത്രജ്ഞര്‍ക്കൊപ്പം അത്താഴ വിരുന്നില്‍ റിഷഭ് പങ്കെടുക്കുമെന്നും വിവരമുണ്ട്.

അതേസമയം, കാന്താരയുടെ രണ്ടാം ഭാഗം ഒരുക്കാനുള്ള തയാറെടുപ്പിലാണ് ഋഷഭ് ഷെട്ടി. കാന്താരയുടെ 100 ദിവസം ആഘോഷിക്കുന്ന വേളയിലാണ് ചിത്രത്തിന്റെ പ്രീക്വല്‍ ഒരുങ്ങുന്ന വിവരം ഋഷഭ് ഷെട്ടി വ്യക്തമാക്കിയത്. ഇപ്പോള്‍ കണ്ടത് സിനിമയുടെ രണ്ടാം ഭാഗമാണ്. ഇനി ഒന്നാം ഭാഗം ഒരുക്കുമെന്നാണ് താരം പറഞ്ഞത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ