സിനിമ ഓണ്‍ലൈനില്‍ ചോര്‍ത്താന്‍ ശ്രമം, ഹാര്‍ഡ് ഡിസ്‌ക് മോഷണത്തിന് പിന്നില്‍ പക..; 'കണ്ണപ്പ' നിര്‍മ്മാതാക്കള്‍

‘കണ്ണപ്പ’ സിനിമയുടെ ഹാര്‍ഡ് ഡിസ്‌ക് മോഷണം പോയതില്‍ ഞെട്ടിയിരിക്കുകയാണ് സിനിമാലോകം. റിലീസിന് ഒരു മാസം മാത്രം ബാക്കി നില്‍ക്കവെയാണ് സുപ്രധാന വിഎഫ്എക്‌സ് രംഗങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് മോഷണം പോയിരിക്കുന്നത്. ഹൈദരാബാദ് ഫിലിം നഗറിലെ നിര്‍മ്മാണ കമ്പനിയായ ട്വന്റി ഫോര്‍ ഫ്രെയിംസ് ഫാക്ടറി പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഫീസില്‍ നിന്ന് ഹാര്‍ഡ് ഡിസ്‌ക് മോഷ്ടിക്കപ്പെട്ടത്.

ഹാര്‍ഡ് ഡിസ്‌ക് നഷ്ടപ്പെട്ടതിന് പിന്നില്‍ വ്യക്തിപരമായ പകയും അട്ടിമറി ലക്ഷ്യവും ഉണ്ടെന്നാണ് നിര്‍മ്മാണ കമ്പനി പറയുന്നത്. മോഷണത്തിന് പിന്നില്‍ ആരാണെന്ന കാര്യം രഹസ്യമല്ല. തങ്ങള്‍ക്കും പൊലീസിനും കൃത്യമായി അറിയാമെന്നും നിര്‍മ്മാണ കമ്പനിയായ ട്വന്റി ഫോര്‍ ഫ്രെയിംസ് ഫാക്ടറി പ്രസ്താവനയില്‍ പറഞ്ഞു.

”കണ്ണപ്പയുടെ റിലീസ് തടസ്സപ്പെടുത്താനുള്ള തീവ്രമായ ശ്രമത്തിന്റെ ഭാഗമായി ഇതിന് പിന്നിലുള്ളവര്‍ ചിത്രത്തിന്റെ 90 മിനിറ്റിലധികം ഭാഗഭങ്ങള്‍ ഓണ്‍ലൈനില്‍ ചോര്‍ത്താന്‍ പദ്ധതിയിട്ടിരുന്നു. അതുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഈ വിവരങ്ങള്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സൈബര്‍ ക്രൈം ഉദ്യോഗസ്ഥര്‍ക്ക് ഔദ്യോഗികമായി കൈമാറിയിട്ടുണ്ട്.”

”സംഭവത്തില്‍ എത്രയും പെട്ടന്ന് കര്‍ശന നടപടിയെടുക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്‍ഡസ്ട്രിയല്‍ നിന്ന് തന്നെ ഇത്തരത്തിലുള്ള വിലകുറഞ്ഞ കുതന്ത്രങ്ങള്‍ കാണുന്നത് നിരാശാജനകമാണ്. പിന്നില്‍, വ്യക്തിപരമായ പകയും അട്ടിമറി ലക്ഷ്യവുമുണ്ട്. തെലുങ്ക് സിനിമ ആഗോളതലത്തില്‍ അംഗീകാരം നേടിക്കൊണ്ടിരിക്കുന്ന ഒരു സമയത്ത് ഇത്തരം പ്രവര്‍ത്തികള്‍ അപമാനകരമാണ്” എന്ന് ട്വന്റി ഫോര്‍ ഫ്രെയിംസ് ഫാക്ടറി പ്രസ്താവനയില്‍ വ്യക്തമാക്കി.

ട്വന്റി ഫോര്‍ ഫ്രെയിംസ് ഫാക്ടറിയുടെ ബാനറില്‍ വിഷ്ണു മഞ്ചുവിന്റെ പിതാവും നടനുമായ മോഹന്‍ ബാബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. മുകേഷ് കുമാര്‍ സിങ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മോഹന്‍ലാല്‍, പ്രഭാസ്, അക്ഷയ് കുമാര്‍, കാജല്‍ അഗര്‍വാള്‍ അടക്കമുള്ള വമ്പന്‍ താരങ്ങള്‍ സിനിമയില്‍ കാമിയോ റോളില്‍ എത്തുന്നുണ്ട്.

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ