വിവാഹം കഴിഞ്ഞ ദിവസം മുതല്‍ വേദനയും ദുരിതവും സഹിക്കുകയാണ്..; ഡിവോഴ്‌സിന് അപേക്ഷിച്ച് നടി രന്യയുടെ ഭര്‍ത്താവ്

സ്വര്‍ണ്ണക്കടത്ത് കേസ് പ്രതിയായ നടി രന്യ റാവുവിന് വ്യക്തി ജീവിതത്തിലും തിരിച്ചടി. നടിയുടെ ഭര്‍ത്താവ് ജതിന്‍ ഹുക്കേരി വിവാഹമോചനത്തിന് കോടതിയില്‍ അപേക്ഷ നല്‍കി. അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നതിനാല്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇരുവരും അകന്നു കഴിയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതിന് ശേഷമാണ് സ്വര്‍ണക്കടത്ത് കേസില്‍ രന്യ അറസ്റ്റിലാകുന്നത്. തങ്ങളുടെ ദാമ്പത്യം ഏറെ പ്രശ്‌നങ്ങള്‍ നിറഞ്ഞതായിരുന്നു എന്നാണ് ജതിന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. ‘ഞങ്ങള്‍ വിവാഹിതരായ ദിവസം മുതല്‍, ഞാന്‍ വേദനയും ദുരിതവും സഹിക്കുകയാണ്. ഒടുവില്‍ വിവാഹമോചനത്തിന് അപേക്ഷിക്കാന്‍ തീരുമാനിച്ചു” എന്നാണ് ജതിന്റെ പ്രതികരണം.

അതേസമയം, 2024 നവംബറിലാണ് രന്യ റാവുവും ജതിന്‍ ഹുക്കേരിയും വിവാഹിതരായത്. ഒരു മാസം കഴിഞ്ഞപ്പോള്‍ തന്നെ തങ്ങള്‍ വേര്‍പിരിഞ്ഞുവെന്ന് ജതിന്‍ കോടതിയില്‍ പറഞ്ഞിരുന്നു. നടി ഉള്‍പ്പെട്ട സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട അറസ്റ്റില്‍ നിന്ന് സംരക്ഷണം തേടി കോടതിയെ സമീപിച്ചപ്പോള്‍ ജതിന് വേണ്ടി ഹാജരായ അഭിഭാഷകനാണ് ഇക്കാര്യം അറിയിച്ചത്.

ചില പ്രശ്‌നങ്ങളെ തുടര്‍ന്ന് ഡിസംബറില്‍ തന്നെ ഇരുവരും വേര്‍പിരിഞ്ഞു എന്നായിരുന്നു അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. മാര്‍ച്ച് നാലാം തീയതിയാണ് 12.56 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടെ രന്യ ബെംഗളൂരു വിമാനത്താവളത്തില്‍ വച്ച് അറസ്റ്റിലായത്.

Latest Stories

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി