വാച്ച് സമ്മാനിക്കുന്ന രീതി കമലഹാസന് പണ്ടേയുള്ള ശീലം;അന്ന് ഷാരൂഖിന് ഇന്ന് സൂര്യയ്ക്ക്

വിക്രത്തിന്റെ വിജയത്തിന് പിന്നാലെ സഹതാരങ്ങൾക്കും അണിയറപ്രവർത്തകർക്കും സമ്മാനങ്ങൾ നൽകി കമൽഹാസൻ. ചിത്രത്തിന്റെ സംവിധായകൻ ലോകേഷ് കനകരാജിന് കമലഹാസൻ ആഡംബരക്കാർ സമ്മനിച്ചതിനു പിന്നാലെ പ്രതിഫലം വാങ്ങാതെ അഭിനയിച്ച സൂര്യയ്ക്ക് ആഡംബര വാച്ചും കമൽ സമ്മാനിച്ചിരുന്നു. റോളക്സ് വാച്ച് ശ്രേണിയിലെ ഏറ്റവും വില കൂടിയ മോഡലുകളിലൊന്നായ റോളക്സ് ഡേ ഡേറ്റ് പ്രസിഡെൻഷ്യലാണ് കമൽ സൂര്യയ്ക്ക് സമ്മാനിച്ചത്.

വാച്ച് സമ്മാനമായി നൽകുന്ന രീതി കമലഹാസന് മുൻപ് തന്നെ ഉണ്ടായിരുന്നു വെന്നാണ് ആരാധകരുടെ കണ്ടെത്തൽ. ഹേ റാം എന്ന ചിത്രത്തിൽ പണം വാങ്ങാതെ അഭിനയിച്ച ഷാരൂഖ് ഖാനും കമൽഹാസൻ  റിസ്റ്റ് വാച്ച് സമ്മാനമായി നൽകിയിരുന്നു. മുൻപ് നൽകിയ ഒരു അഭിമുഖത്തിൽ കമൽ തന്നെ ഇക്കാര്യം വ്യക്തമാക്കിയിരുന്നു

‘എനിക്കൊപ്പം അഭിനയിക്കണം എന്ന മോഹമായിരുന്നു ഷാരൂഖിനെ ‘ഹേ റാമി’ലേക്ക് എത്തിച്ചത്. ചിത്രത്തിന്റെ ബജറ്റ് വല്ലാതെ കൂടുതലായിരുന്നു. ഷാരൂഖിനോട് പ്രതിഫലം ചോദിച്ചപ്പോൾ‌ ഒന്നും വേണ്ട എന്നായിരുന്നു മറുപടി. ഒടുവിൽ ഒരു റിസ്റ്റ് വാച്ചാണ് ഞാൻ അദ്ദേഹത്തിന് നൽകിയതെന്ന് അന്ന് കമൽഹാസൻ പറയുന്നു. ഇന്ന് കമൽഹാസനൊപ്പം സ്ക്രീൻ പങ്കിടാൻ ആ​ഗ്രഹിച്ച സൂര്യയും പ്രതിഫലം വാങ്ങാൻ തയാറായിരുന്നില്ല.

ഇതോടെയാണ് ലോക നേതാക്കളടക്കമുള്ള വിവിഐപികൾ ഉപയോഗിക്കുന്ന വാച്ച് സൂര്യക്ക് കമലഹാസൻ സമ്മാനമായി നൽകിയത്. ഏകദേശം മുപ്പത് ലക്ഷം രൂപയാണ് വാച്ചിന്റെ വില. സംവിധായകൻ ലോകേഷ് കനകരാജിന് ലക്സസ് ഇഎസ് 300 എച്ച് എന്ന ആഡംബര കാറും 13 സഹസംവിധായകർക്ക് അപ്പാച്ചെ 160 ആർടിആർ ബൈക്കും കമലഹാസൻ സമ്മാനമായി നൽകിയിരുന്നത്. ചിത്രത്തിന്റെ കളക്ഷൻ 200 കോടിയും കടന്ന് കുതിക്കുകയാണ്.

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ