കമല ആര്‌? അവളുടെ മുഖം തെളിഞ്ഞ് കാണാന്‍ ഇനി മണിക്കൂറുകള്‍ മാത്രം

അജു വര്‍ഗ്ഗീസിനെ നായകനായെത്തുന്ന രഞ്ജിത്ത് ശങ്കറിന്റെ സസ്പെന്‍സ് ത്രില്ലര്‍ ചിത്രം കമല അണിയറയിലൊരുങ്ങുകയാണ്. ചിത്രത്തിലെ നായിക എന്നത് സസ്‌പെന്‍സായി സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇതുവരെ ഇറങ്ങിയ പോസ്റ്ററുകളിലെല്ലാം നടിയുടെ മുഖം മറച്ചുവെച്ചിരുന്നു. എന്നാല്‍ ഇന്ന് (ഒക്ടോബര്‍ 26) വൈകിട്ട് ഏഴ് മണിയോടെ ആരാണ് കമല എന്ന് ഔദ്യോഗികമായി അറിയിക്കും.

ചിത്രത്തിന്റെ പുതിയ പോസ്റ്ററിലൂടെ ഇക്കാര്യം അറിയിച്ചത് അജു വര്‍ഗ്ഗീസ് തന്നെയാണ്. ആരാണ് കമല എന്ന ഊഹാപോഹങ്ങള്‍ അതോടെ അവസാനിക്കും. തുടര്‍ച്ചയായി ജയസൂര്യയെ നായകനാക്കി ചിത്രങ്ങളൊരുക്കിക്കൊണ്ടിരുന്ന രഞ്ജിത്ത് ശങ്കറിന്റെ മൂന്നാമത്തെ ത്രില്ലര്‍ ചിത്രമാണ് കമല. പാസഞ്ചര്‍, അര്‍ജ്ജുനന്‍ സാക്ഷി എന്നീ രണ്ട് ത്രില്ലര്‍ ചിത്രങ്ങളും മികച്ച അവതരണമായിരുന്നു.

36 മണിക്കൂറിനുള്ളില്‍ സംഭവിയ്ക്കുന്ന കാര്യങ്ങളാണ് കമല എന്ന ചിത്രത്തില്‍ പറയുന്നത്. അജു വര്‍ഗ്ഗീസിനൊപ്പം അനൂപ് മേനോന്‍, രുദാനി ശര്‍മ, ബിജു സോപാനം, എന്നിവരും ചിത്രത്തിലെ കഥാപാത്രങ്ങളാവുന്നു. രഞ്ജിത് ശങ്കര്‍ – ജയസൂര്യ ടീമിന്റെ ഡ്രീംസ് ആന്റ് ബിയോണ്ട് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷഹദ് ജലാല്‍ ഛായാഗ്രഹണം നിര്‍വ്വഹിയ്ക്കുന്ന ചിത്രത്തിന് സംഗീതം നല്‍കുന്നത് ആനന്ദ് മധുസൂദനനാണ്.

https://www.facebook.com/AjuVargheseOfficial/photos/a.321210511300025/2563419987079055/?type=3&theater

Latest Stories

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം