എന്നെ അത്ഭുതപ്പെടുത്തിയ നായിക; ഇതാണ് കമല, പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തി രഞ്ജിത് ശങ്കര്‍

രഞ്ജിത്ത് ശങ്കറിന്റെ സംവിധാനത്തില്‍ അജുവര്‍ഗ്ഗീസ് നായകനായെത്തുന്ന ത്രില്ലര്‍ ചിത്രം കമല നവംബറില്‍ പുറത്തിറങ്ങാനിരിക്കെ ചിത്രത്തിലെ നായികയെ അവതരിപ്പിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. തമിഴിലും തെലുങ്കിലും ഹിന്ദിയിലും ശ്രദ്ധേയ സാന്നിദ്ധ്യമറിയിച്ചിട്ടുള്ള റൂഹാനി ശര്‍മ്മയാണ് ചിത്രത്തിലെ നായിക. ഫസ്റ്റ്‌ലുക്ക് പോസ്റ്ററിലൂടെയാണ് നായികയെ പ്രേക്ഷകര്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നത്.

തന്റെ ഇതു വരെയുള്ള തിരക്കഥകളിലെ ഏറ്റവും സങ്കീര്‍ണമായ കഥാപാത്രമാണ് റൂഹാനി ശര്‍മ അവതരിപ്പിക്കുന്ന കമല എന്ന എന്ന കഥാപാത്രമെന്ന് സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ സാക്ഷ്യപ്പെടുത്തുന്നു. പ്രകടനം കൊണ്ട് തന്നെ അത്ഭുതപ്പെടുത്തിയ നായികയാണ് റൂഹാനി ശര്‍മ്മയെന്നും രഞ്ജിത്ത് ശങ്കര്‍ പറയുന്നു.

രഞ്ജിത് ശങ്കര്‍ തിരക്കഥയെഴുതിയിരിക്കുന്ന ചിത്രം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അതു സൂചിപ്പിക്കുന്നതായിരുന്നു. പുത്തന്‍ ഗെറ്റപ്പിലാണ് അജു ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഡ്രീംസ് ന്‍ ബിയോണ്ടാണ് ചിത്രം നിര്‍മിക്കുന്നത്.

73299305_2484430778505041_8331996207870115840_n

Latest Stories

'ആശാ വര്‍ക്കര്‍മാരുടെ പ്രതിമാസ വേതന വർധനവ് സ്വാഗതം ചെയ്യുന്നു, പക്ഷെ തൃപ്തി ഇല്ല'; ഇനിയും സർക്കാരിന് ആശമാരെ പരിഗണിക്കാൻ സമയം ഉണ്ടെന്ന് ആശാ വർക്കേഴ്സ്

'ക്രിയാത്മകമായ വിമർശനങ്ങളാകാം, പക്ഷേ അത് സ്വന്തം ആനുകൂല്യങ്ങൾ കൈപ്പറ്റുന്ന അതേ ഖജനാവിനെ തള്ളിപ്പറഞ്ഞുകൊണ്ടാകരുത്'; വി ഡി സതീശന് മറുപടിയുമായി മന്ത്രി വി ശിവൻകുട്ടി

അശ്വ (AŚVA): സ്കൂൾ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം; ലൗഡേലിൽ പ്രഖ്യാപനം

'ഇത് തിരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള ബജറ്റ് അല്ല, ആശ വർക്കർമാരുടേയും അംഗനവാടി ജീവനക്കാരുടേയുമുൾപ്പെടെയുള്ള അലവൻസിലെ പരിഷ്കരണം ഉത്തരവാദിത്തം'; കെ എൻ ബാലഗോപാൽ

'തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകും, രാഹുൽ ഗാന്ധിയുമായി രണ്ട് മണിക്കൂർ എല്ലാം തുറന്ന് സംസാരിച്ചു'; സിപിഐഎമ്മുമായി ചർച്ച നടത്തിയെന്ന വാർത്തകൾ തള്ളി ശശി തരൂർ

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്