'കുറേ നാളായെടാ അജു, നിനക്കിട്ട് ഒരു പണി തരണമെന്ന് വിചാരിച്ചിട്ടെന്ന് ജയസൂര്യ, അജു വര്‍ഗീസ് ആണ് ഹീറോയെന്ന് രഞ്ജിത്ത് ശങ്കര്‍

പാസഞ്ചറിനും അര്‍ജുനന്‍ സാക്ഷിക്കും ശേഷം രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രത്തില്‍ അജു വര്ഗീസ് നായകനായി എത്തുന്നു. “കമല” എന്ന് പേരിട്ടിരിക്കുന്ന ചിത്രം, മറ്റു രഞ്ജിത്ത് ശങ്കര്‍ ചിത്രങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ പ്രമേയമായിരിക്കും എന്ന് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു.

പ്രേതം 2 ആണ് അവസാനം ഇറങ്ങിയ രഞ്ജിത്ത് ചിത്രം. രഞ്ജിത്ത് ശങ്കര്‍-ജയസൂര്യ ടീമിന്റെ ഡ്രീംസ് ആന്‍ഡ് ബിയോണ്ട്‌സ് ആണ് കമലയുടെ നിര്‍മാണം.
“കുറേ നാളായെടാ അജു ….നിനക്കിട്ട് ഒരു പണി തരണമെന്ന് വിചാരിച്ചിട്ട് …..ദാ….പിടിച്ചോ” എന്ന അടിക്കുറിപ്പോടെ നടന്‍ ജയസൂര്യയാണ് ചിത്രത്തിന്റെ പോസ്റ്റർ ഫേസ്ബുക്കിൽ പങ്കുവെച്ചത്.

“പാസഞ്ചറിനും അര്‍ജുനന്‍ സാക്ഷിക്കും ശേഷം ഞാന്‍ എഴുതുന്ന ത്രില്ലര്‍ ആണ് കമല. ഇപ്പോഴുള്ള നായകന്മാരെയെല്ലാം ഈ ചിത്രത്തിനു വേണ്ടി ആലോചിച്ചെങ്കിലും പിന്നീട് നോക്കിയപ്പോള്‍ അവരൊന്നും യോജിക്കാത്തതായി തോന്നി. എന്നാല്‍ ഈ കഥ മാറ്റിവച്ച് മറ്റു കഥകളിലേയ്ക്കുപോകുന്നതും സങ്കടകരമായിരുന്നു. പിന്നീടാണ് ഞാന്‍ അയാളെക്കുറിച്ച് ചിന്തിച്ചത്. അപ്പോഴാണ് മനസിലായത് ഇത് അയാള്‍ക്കുവേണ്ടി എഴുതിയ തിരക്കഥയായിരുന്നുവെന്ന്. അതെ അജു വര്‍ഗീസ് ആണ് ഹീറോ.”- രഞ്ജിത്ത് ശങ്കര്‍ പറയുന്നു. അജു വര്‍ഗീസിനെ അഭിനന്ദിച്ച് പൃത്ഥിരാജും പോസ്റ്റര്‍ പങ്കുവെച്ചിരുന്നു.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ