ധനുഷിന്റെ ചിത്രം നിര്‍മ്മിക്കാന്‍ കമല്‍ഹാസന്‍; അമ്പരന്ന് ആരാധകര്‍

രജനികാന്ത് ചിത്രം ജയിലറിന് ശേഷം നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രം കമല്‍ ഹാസന്റെ രാജ്കമല്‍ ഫിലിംസ് നിര്‍മ്മിക്കുമെന്ന് റിപ്പോര്‍ട്ട്. ശിവകാര്‍ത്തികേയന്റെ 21-ാമത്തെ ചിത്രം, ചിമ്പുവിന്റെ 48-ാമത്തെ ചിത്രം എന്നിവ ഇതിനകം രാജ്കമല്‍ ഫിലിംസ് നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

ഇതിനൊപ്പം തന്നെ ലോകേഷിന്റെ വിക്രത്തിന്റെ അടുത്ത ഭാഗം, വിഘ്‌നേശ് ശിവന്റെ ചിത്രവും കമലിന്റെ പ്രൊഡക്ഷന്‍ ഹൗസ് നിര്‍മ്മിക്കുമെന്നും വിവരമുണ്ട്. ‘ക്യാപ്റ്റന്‍ മില്ലര്‍’ എന്ന ചിത്രത്തിന് ശേഷം ധനുഷ് ചെയ്യുന്ന ചിത്രമായിരിക്കും നെല്‍സണ്‍ ദിലീപ് കുമാറിന്റേത് എന്നാണ് വിവരം.

ഓഗസ്റ്റ് 10നാണ് നെല്‍സണ്‍ ഒരുക്കുന്ന രജനീകാന്ത് ചിത്രം ‘ജയിലര്‍’ റിലീസ് ചെയ്യുന്നത്.അതേസമയം, ശങ്കര്‍ ചിത്രം ‘ഇന്ത്യന്‍ 2’ പൂര്‍ത്തിയാക്കിയതിന് ശേഷം കമല്‍ എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കും എന്നാണ് വിവരം.

ഈ ചിത്രവും രാജ് കമല്‍ ഫിലിംസ് തന്നെയാണ് നിര്‍മ്മിക്കുന്നത്. കൂടാതെ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കമല്‍ ഹാസന്‍-മണിരത്‌നം ചിത്രം ഈ വര്‍ഷം ആരംഭിക്കും.

Latest Stories

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ

പീഡനത്തിനിരയായ പെൺകുട്ടിയുടെ വീട്ടിൽ സ്നേഹ ഒരു വർഷം തങ്ങി; ലഹരി വിൽപ്പന കേസിലെ പ്രതിയായ ഇരയുടെ അമ്മയുമായി കണ്ണൂർ ജയിലിൽ കിടക്കുമ്പോഴുള്ള പരിചയം

ഒഡീഷയിൽ 'അംഗണവാടി മുതൽ പിജി വരെ' വിദ്യാഭ്യാസം സൗജന്യമാക്കി ബിജെപി സർക്കാർ; കോളജ് വിദ്യാർത്ഥികൾക്ക് ഇനി മുതൽ ഫീസില്ല