സേനാപതിയല്ല ഇനി അവന്‍ വീരശേഖരന്‍... പ്രായം കുറച്ച് കമല്‍ ഹാസന്‍; 'ഇന്ത്യന്‍ 3' ടീസര്‍

‘ഇന്ത്യന്‍ 2’ കണ്ടിറങ്ങാനിരുന്ന പ്രേക്ഷകര്‍ക്ക് വിരുന്നൊരുക്കി ‘ഇന്ത്യന്‍ 3’യുടെ ടീസര്‍. ഇന്ത്യന്‍ 2 തിയേറ്ററില്‍ അവസാനിക്കുമ്പോള്‍ ടെയ്ല്‍ എന്‍ഡ് ആയാണ് ടീസര്‍ എത്തിയിരിക്കുന്നത്. സ്വാതന്ത്ര്യസമര പോരാളിയായ സേനാപതിയുടെ പ്രീക്വല്‍ ആണ് ഇന്ത്യന്‍ 3. സ്വാതന്ത്ര്യത്തിനും മുമ്പുള്ള കാലഘട്ടമാണ് സിനിമയില്‍ പറയുന്നത്.

വീരശേഖരന്‍ എന്ന കഥാപാത്രമായി കമല്‍ഹാസന്‍ എത്തുമ്പോള്‍ അമൃതവല്ലിയായി കാജല്‍ അഗര്‍വാള്‍ എത്തുന്നു. നേരത്തെ നടി സുകന്യയാണ് ഇന്ത്യന്‍ ആദ്യ ഭാഗത്തില്‍ അമൃതവല്ലിയെ അവതരിപ്പിച്ചത്. നാല്‍പതുകാരനായാണ് കമല്‍ ഹാസന്‍ ഇന്ത്യന്‍ 3യില്‍ എത്തുക. ഡീ എയ്ജിംഗ് സാങ്കേതികവിദ്യയിലൂടെയാകും താരത്തെ ചെറുപ്പമാക്കിയിരിക്കുക.

അത്യുഗന്‍ വിഷ്വല്‍ എഫ്ക്ട്‌സുകളാല്‍ സമ്പന്നമാകും സിനിമയെന്ന് ടീസറില്‍ നിന്നും വ്യക്തമാണ്. അതേസമയം, സമ്മിശ്ര പ്രതികരണങ്ങളാണ് ഇന്ത്യന്‍ 2വിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഒരു ശങ്കര്‍ സിനിമയ്ക്ക് വേണ്ട എല്ലാ ചേരുവകളും ഒരുക്കിയ കൊമേഴ്യല്‍ എന്റര്‍ടെയ്നറാണ് സിനിമ എന്നുള്ള പൊസിറ്റീവ് റിവ്യൂകള്‍ എത്തുന്നുണ്ട്.

എന്നാല്‍ വളരെ ദയനീയമായ ഫസ്റ്റ്ഹാഫ് ആണെന്നും ഒരു ശങ്കര്‍-കമല്‍ സിനിമയാണ് ഇതെന്നും പറയാനാവില്ല എന്നാണ് ചില പ്രേക്ഷകരുടെ അഭിപ്രായം. കമല്‍ ഹാസന് ഇനിയങ്ങോട്ട് ട്രോളുകള്‍ ആയിരിക്കുമെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ