വിക്രമിനെ ഇരുകൈയും നീട്ടി സ്വീകരിച്ച് മലയാളികള്‍; ആദ്യദിനം നേടിയത് അഞ്ച് കോടിക്കും മേലെ

കമല്‍ഹാസന്‍ ചിത്രം ‘വിക്രം’ മികച്ച വിജയം കരസ്ഥമാക്കി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ആദ്യദിനം കേരളത്തില്‍ നിന്നും മാത്രം ചിത്രത്തിന് നേടിയിരിക്കുന്നത് 5 കോടിക്കും മേലെയാണ്. ചിത്രത്തിന്റെ ട്രാക്ക് ചെയ്ത ഷോകളുടെ കളക്ഷന്‍ തന്നെ 3 കോടിക്ക് മുകളിലാണ് എന്നാണ് റിപ്പോര്‍ട്ട്. കേരളം തമിഴ്നാട് കൂടാതെ അമേരിക്കയിലും ഗള്‍ഫ് രാജ്യങ്ങളിലുമെല്ലാം ‘വിക്രം’ നിറഞ്ഞാടുകയാണ്. എല്ലായിടത്തും റെക്കോര്‍ഡ് നേട്ടമാണ് സ്വന്തമാക്കിയിരിക്കുന്നത്.

തമിഴ്നാട്ടില്‍ ആദ്യ ദിനം 32 കോടി എന്ന റെക്കോര്‍ഡ് കളക്ഷന്‍ നേടിക്കൊണ്ട് മുന്നേറുകയാണ്.മാസ് ആക്ഷന്‍ ജോണറില്‍ പുറത്ത് വന്ന ചിത്രത്തില്‍ കമല്‍ ഹാസനെ കൂടാതെ ഫഹദ് ഫാസില്‍, സൂര്യ, വിജയ് സേതുപതി എന്നിവരുടെ പ്രകടനവും തിയേറ്ററില്‍ ആവേശമാവുകയാണ്.

ഫഹദ് ഫാസില്‍ തനിക്ക് ലഭിച്ച റോള്‍ ഭംഗിയായി തന്നെ കൈകാര്യം ചെയ്തിട്ടുണ്ടെന്നും പ്രതികരണങ്ങളില്‍ നിറയുന്നു. സൂപ്പര്‍താരം സൂര്യ ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്. സൂര്യയുടെ ചിത്രത്തിലെ പ്രകടനം കണ്ട് ഇനിയങ്ങോട്ട് എന്ത് സംഭവിക്കുമെന്ന് കണ്ടറിയണം എന്നാണ് ഒരു ആരാധകന്‍ കമന്റ് ചെയ്തത്.

അതിനിടെ ചിത്രം കാണാന്‍ പോകുന്ന പ്രേക്ഷകരോട് ഒരു അഭ്യര്‍ത്ഥനയുമായി രംഗത്ത് വന്നിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ ലോകേഷ് കനകരാജ്. തന്റെ ചിത്രമായ കൈതി കണ്ടതിന് ശേഷം വിക്രം കാണണമെന്നാണ് പ്രേക്ഷകരോട് ലോകേഷ് കനകരാജ് ആവശ്യപ്പെട്ടിരിക്കുന്നത്. ചിത്രം കണ്ടവരും ഇത് തന്നെ ആവര്‍ത്തിക്കുന്നുണ്ട്.

മാനഗരം, കൈതി, മാസ്റ്റര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന സിനിമയാണ്. രത്‌നകുമാറും ലോകേഷ് കനകരാജും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസന്‍ തന്നെയാണ് നിര്‍മാണം.

Latest Stories

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ