നടന്‍ പൊന്നമ്പലം ഗുരുതരാവസ്ഥയില്‍; ചികിത്സാചെലവ് ഏറ്റെടുത്ത് കമല്‍ഹാസന്‍

നടന്‍ പൊന്നമ്പലത്തിന്റെയും മക്കളുടെയും ചികിത്സാചെലവ് ഏറ്റെടുത്ത് കമല്‍ഹാസന്‍. കിഡ്‌നി രോഗം ബാധിച്ച് ചെന്നൈയിലെ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ കഴിയുന്ന പൊന്നമ്പലത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ടതോടെയാണ് സഹായവുമായി കമല്‍ഹാസന്‍ എത്തിയത്.

കമലിന്റെ ടീം ആശുപത്രിയുമായി ബന്ധപ്പെടുന്നുണ്ട്. പൊന്നമ്പലത്തിന്റെയും രണ്ട് മക്കളുടെയും ചികിത്സാചെലവാണ് കമല്‍ ഏറ്റെടുത്തത്. സ്റ്റണ്ട് മാന്‍ ആയി സിനിമയിലെത്തിയ താരം കമല്‍ഹാസന്റെ “അപൂര്‍വ്വ സഹോദരങ്ങള്‍” എന്ന സിനിമയിലൂടെയാണ് നടനായി വേഷമിട്ടത്.

വില്ലന്‍ വേഷങ്ങളിലൂടെയാണ് സിനിമാരംഗത്ത് പൊന്നമ്പലം ശ്രദ്ധേയനായത്. രജനീകാന്ത്, വിജയ്, അജിത്ത് തുടങ്ങിയ താരങ്ങളുടെ നിരവധി സിനിമകളില്‍ പൊന്നമ്പലം വില്ലനായി വേഷമിട്ടിട്ടുണ്ട്. മലയാളത്തിലും നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

ജയം രവി ചിത്രം “കോമാളി” ആണ് അവസാനമായി വേഷമിട്ട ചിത്രം. കമല്‍ഹാസന്‍ അവതരിപ്പിച്ച തമിഴ് “ബിഗ് ബോസ്” സീസണ്‍ 2വിലും പൊന്നമ്പലും മത്സരാര്‍ത്ഥിയായി എത്തിയിരുന്നു.

Latest Stories

വോയിസ് ശരിയല്ലെന്ന് പറഞ്ഞ് വേറെ ആളുകളാണ് തന്റെ ശബ്‌ദം നൽകുന്നതെന്ന വിഷമം കാവ്യയ്ക്കുണ്ടായിരുന്നു: കമൽ

കോഴ്സ് തുടങ്ങി നാലു മാസം കഴിഞ്ഞാണു ഞാനൊരു നടിയാണെന്നു സഹപാഠികൾക്കു മനസ്സിലായത്: അഭിരാമി

'താനെന്ന് സൂപ്പർ സ്റ്റാറായി അന്ന് തന്റെ പണി പാളി..'; ഡേവിഡ് പടിക്കലായി ടൊവിനോ; കൂടെ ഭാവനയും; 'നടികർ' ട്രെയ്‌ലർ പുറത്ത്

പല കാരണം കൊണ്ടും സിനിമയിൽ അവഗണിക്കപ്പെടും, അത് ചിലപ്പോൾ ആരുടെയെങ്കിലും കാമുകിയെ കാസ്റ്റ് ചെയ്യാനായിരിക്കാം..: പ്രിയങ്ക ചോപ്ര

എത്രയോ വർഷങ്ങളായിട്ട് സർക്കാരിന് ലാഭം ഉണ്ടാക്കിക്കൊടുത്ത ആളാണ് ഞാൻ, എന്റെ സിനിമകളെ ടാർഗറ്റ് ചെയ്യുന്നത് എല്ലാവരെയും ബാധിക്കുന്ന കാര്യം: ദിലീപ്

കാണുമ്പോൾ ഒരു രസമൊക്കെ ഉണ്ട് എന്നത് സത്യം തന്നെയാണ്, ഇന്നത്തെ ജേക്ക് ഫ്രേസർ അടിച്ച അടി ഇന്ത്യൻ ക്രിക്കറ്റിന്റെ മരണമണി; വരാനിരിക്കുന്നത് വമ്പൻ അപകടം; സംഭവം ഇങ്ങനെ

വദ്രയുടെ മോഹവും അമേഠിയിലെ കോലാഹലവും ഉറഞ്ഞുതുള്ളുന്ന സ്മൃതിയും!

കേരളം കഴിഞ്ഞു, ഇനി കാണാനുള്ളത് യുപിയിലെ കോണ്‍ഗ്രസ് ഒളിപ്പോര്

വസ്ത്രം മാറുമ്പോള്‍ വാതില്‍ തകര്‍ക്കാന്‍ ശ്രമിച്ചു, നിര്‍മ്മാതാവ് മേക്കപ്പ് റൂമില്‍ പൂട്ടിയിട്ടു.. അഞ്ച് മാസത്തെ ശമ്പളവും തന്നിട്ടില്ല: നടി കൃഷ്ണ

വീട്ടുജോലിക്കാരിയുടെ ആത്മഹത്യാ ശ്രമം; 'കങ്കുവ' നിർമ്മാതാവ് കെ ഇ ജ്ഞാനവേല്‍ രാജയ്‌ക്കെതിരെ കേസ്