'കല്യാണി പ്രിയദർശൻ വിവാഹിതയായി'; വൈറലായ ആ വീഡിയോയ്ക്ക് പിന്നിലെ യാഥാർത്ഥ്യം എന്ത്?

ചിത്രലഹരി), മാനാട്, ഹൃദയം, തല്ലുമാല, ബ്രോ ഡാഡി എന്നീ ചിത്രങ്ങളിലൂടെ മലയാളി മനസ്സിൽ ഇടം നേടിയ യുവനടിയാണ് കല്യാണി പ്രിയദർശൻ. ഇപ്പോഴിതാ കല്യാണിയുടെ വിവാഹം കഴിഞ്ഞെന്ന വാർത്തയാണ് സോഷ്യൽ മീഡിയ ട്രെൻഡിങ് ലിസ്റ്റിൽ ഇടം പിടിക്കുന്നത്. കല്യാണി പ്രിയദർശൻ്റെയും സീരിയൽ സിനിമ താരം ശ്രീറാം രാമചന്ദ്രന്റെയും വിവാഹത്തിന്റെ വീഡിയോയും ചിത്രങ്ങളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.

ശ്രീറാം രാമചന്ദ്രനാണ് Yes! പറയുന്ന നിമിഷങ്ങളാണ് നമ്മളെ ഹാപ്പി ആക്കുന്നത് എന്ന തലക്കെട്ടോടെ വീഡിയോ പങ്കുവച്ചിട്ടുള്ളത്. ശ്രീറാമിനെ വിവാഹം കഴിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. ആദ്യം കണ്ട ആരാധകർ ഒന്ന് ഞെട്ടിയെങ്കിലും പിന്നാലെ കാര്യം മനസിലായി. സത്യത്തിൽ ഇരുവരും അഭിനയിച്ച ഏറ്റവും പുത്തൻ ആഡ് ഷൂട്ടിങ് വീഡിയോ ദൃശ്യങ്ങൾ ആണ് വൈറൽ ആകുന്നത്. യെസ് ഭാരത് വെഡിംഗ് കളക്ഷൻസിൻ്റെ പരസ്യത്തിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം പങ്കുവച്ച വീഡിയോ ഇതിനോടകം നിരവധി പേരാണ് കണ്ടത്. വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളും വരുന്നുണ്ട്. ‘പ്രിയദർശൻ ഇല്ലാത്തത് കൊണ്ട് മനസിലായി അല്ലെങ്കിൽ റിയൽ കല്യാണം ആണെന്ന് വിചാരിച്ചേനെ’,’അച്ഛൻ പ്രിയദർശനെ ഒഴിവാക്കി കല്യാണി വിവാഹിതയായി’, ‘അതിൽ ഒരു സ്ഥിരം കല്യാണ പെണ്ണിന്റെ അച്ഛൻ നിക്കുന്നുണ്ടല്ലോ’, ‘പെട്ടന്ന് കണ്ടപ്പോ ഒരു നിമിഷം പേടിച്ച് പോയി’, തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.

സിനിമകൾക്ക് പുറമെ കല്യാണി നിരവധി പരസ്യചിത്രങ്ങളിലും അഭിനയിക്കാറുണ്ട്. അത്തരത്തിൽ ഒന്ന് മാത്രമായിരുന്നു ഇതും. നിലവിൽ കല്യാണി പുത്തൻ ചിത്രത്തിൻ്റെ അണിയറയിലാണ്. അരുൺ ഡൊമിനിക് സംവിധാനം ചെയ്ത് ദുൽഖർ സൽമാൻ്റെ വേഫെയറർ ഫിലിംസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിൽ കല്യാണി പ്രിയദർശനും നസ്ലെനും ഒരുമിച്ചെത്തുന്നു എന്നും റിപ്പോർട്ടുണ്ട്. അതേസമയം മിനി സ്ക്രീനിൽ തിരക്കുള്ള നടൻ ആയി നിറഞ്ഞു നിന്ന ശ്രീറാമിന് ഏറെ ആരാധകരെ നേടിക്കൊടുത്ത പരമ്പര കസ്തൂ‌രിമാൻ ആയിരുന്നു.

Latest Stories

IND vs ENG: ഒരു ബുംറയോ സിറാജോ കൂടി ബാറ്റ് ചെയ്യാനുണ്ടായിരുന്നെങ്കിൽ, ഓ.. ജഡേജ...; ലോർഡ്സിൽ ഇന്ത്യ വീണു

'അമ്മയെ കൊന്നതാണ്'; തലൈവിയുടെ മരണത്തില്‍ പുനരന്വേഷണം ആവശ്യം, ജയലളിതയുടെ മകളെന്ന അവകാശവാദവുമായി തൃശൂര്‍ സ്വദേശി; 'ഇതുവരേയും രഹസ്യമായി ജീവിക്കേണ്ട സാഹചര്യം'

പതിനെട്ട് ദിവസത്തെ ദൗത്യം പൂർത്തിയാക്കി; ശുഭാംശുവും സംഘവും ഭൂമിയിലേക്ക്

IND vs ENG: റൺ ചേസുകളുടെ രാജാവ് ഇനി ഇല്ല, ഇന്ത്യ പുതിയൊരാളെ കണ്ടെത്തണം: നാസർ‍ ഹുസൈൻ

ഗോവ ഗവർണർ സ്ഥാനത്ത് നിന്ന് പി എസ് ശ്രീധരന്‍ പിള്ളയെ മാറ്റി; അശോക് ഗജപതി രാജു പുതിയ ഗവർണർ

IND vs ENG: "ലോർഡ്‌സിൽ ഇന്ത്യ തോറ്റാൽ അവന്റെ സമയം അവസാനിക്കുമെന്ന് ഞാൻ കരുതുന്നു"; ഇന്ത്യൻ താരത്തെക്കുറിച്ച് മൈക്കൽ വോൺ

IND vs ENG: ലോർഡ്സിൽ അഞ്ചാം ദിവസം അവൻ ഇന്ത്യയുടെ പ്രധാന കളിക്കാരനാകും: അനിൽ കുംബ്ലെ

തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ അസാധാരണ നീക്കവുമായി സ്റ്റാലിന്‍ സര്‍ക്കാര്‍; മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരെ സര്‍ക്കാരിന്റെ ഔദ്യോഗിക വക്താക്കളായി നിയമിച്ചു

IND vs ENG: “അദ്ദേഹമുള്ളപ്പോൾ നമുക്ക് ജയിക്കാൻ കഴിയില്ല”; ആശങ്ക പങ്കുവെച്ച് ആർ അശ്വിൻ

'കുര്യൻ ലക്ഷ്യം വെച്ചത് സംഘടനയുടെ ശാക്തീകരണം'; പരസ്യ വിമർശനത്തിന് പിന്നാലെ പിജെ കുര്യനെ പിന്തുണച്ച് സണ്ണി ജോസഫ്