റീ റിലീസിനൊരുങ്ങി കല്യാണ രാമൻ

റീ റിലീസുകൾ ട്രെൻഡ് ആകുന്ന മലയാളസിനിമയിൽ ഇതാ ഒരു ദിലീപ് ചിത്രം കൂടി റീ റിലീസിന് ഒരുങ്ങുകയാണ്. ദിലീപ് നായകനായി എത്തിയ കല്യാണരാമൻ ആണ് വീണ്ടും തിയറ്ററുകളിലേക്ക് എത്തുന്നത്. 2002 ഡിസംബറിൽ റിലീസ് ചെയ്ത കോമഡി റൊമാന്റിക് ചിത്രമാണ് കല്യാണരാമൻ.

ലാൽ ക്രിയേഷൻസിന്റെ ബാനറിൽ ലാൽ നിർമിച്ച ചിത്രം കൂടിയാണ് കല്യാണരാമൻ. ഷാഫിയുടെ സംവിധാനത്തിൽ റിലീസ് ചെയ്ത ചിത്രത്തിൽ രാമൻകുട്ടി എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിച്ചത്. ദിലീപിന് ഒപ്പം കുഞ്ചാക്കോ ബോബൻ, ലാലു അലക്സ്, ലാൽ, നവ്യ നായർ, ജ്യോതിർമയി, ഇന്നസെന്റ്, സലിംകുമാർ, ബോബൻ ആലുമ്മൂടൻ, ഉണ്ണികൃഷ്ണൻ നമ്പൂതിരി, കൊച്ചു പ്രേമൻ തുടങ്ങി വൻ താരനിരയും അണിനിരന്നിരുന്നു.

കല്യാണരാമൻ 4കെ അറ്റ്‌മോസിൽ റിലീസ് ചെയ്യുന്നുവെന്ന് ദിലീപ് തന്നെയാണ് അറിയിച്ചിരിക്കുന്നത്. വൈകാതെ സിനിമയുടെ റീ റിലീസ് തിയതി പുറത്തുവരും. ഇക്കാര്യം അറിയിച്ചുകൊണ്ടുള്ള പോസ്റ്ററും ദിലീപ് ഷെയർ ചെയ്തിട്ടുണ്ട്. പിന്നാലെ നിരവധി പേരാണ് കമന്റുമായി രം​ഗത്ത് എത്തുന്നത്. മീശ മാധവൻ, റൺവേ, C. I. D. മൂസ, വെട്ടം തുടങ്ങിയ സിനിമകളും റീ റിലീസ് ചെയ്യണമെന്നാണ് കമന്റുകളിൽ ഏറെയും.

Latest Stories

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; 9 ജില്ലകളിൽ യെല്ലോ അലർട്ട്, കോഴിക്കോട് ഓറഞ്ച് അലർട്ട് തുടരുന്നു

'യുഡിഎഫ്‌ സര്‍ക്കാർ ബിജെപിയുടെ പാതയിൽ, ഇ പി ജയരാജനെതിരെ കേസ് എടുക്കാനുള്ള നീക്കം രാഷ്‌ട്രീയ പ്രേരിതം'; വിമർശിച്ച് എം വി ഗോവിന്ദൻ

എംഎസ്‌സി എൽസ അപകടം; കപ്പലിലെ അപകടകരമായ വസ്തുക്കൾ നീക്കാത്തതിനെ വിമർശിച്ച് ഹൈക്കോടതി

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6 മുതൽ 12 വരെ മിതമായ നിയന്ത്രണമെന്ന് കെഎസ്ഇബി

'പിഎം ശ്രീ പദ്ധതി കഴിഞ്ഞ ഗവണ്‍മെന്റ് ആരോരുമറിയാതെ ഒപ്പിട്ടതാണ്, ആദ്യം ഉപസമിതി വിഷയം പഠിക്കട്ടെ'; രമേശ് ചെന്നിത്തല

'വീട്ടിൽ പോവണ്ടേ ചേട്ടാ... കണ്ടക്ടറോട് കൈകൂപ്പി വിദ്യാർത്ഥി, നടക്കില്ലെന്ന് പ്രൈവറ്റ് ബസ് കണ്ടക്ടർ'; സംഭവം വടക്കാഞ്ചേരിയില്‍, പരാതി നൽകി എസ്എഫ്ഐ

'നമ്മളാണ് ഇൻസ്റ്റഗ്രാമിലെ ഫേമസ് കപ്പിൾ' എന്ന് മോദിയോട് മെലോണി; വീണ്ടും ട്രെന്റായി 'മെലോഡി'

'എല്ലാ വശങ്ങളും പരിശോധിച്ച ശേഷം തുടര്‍ നടപടി, പിഎം ശ്രീയില്‍ ഒപ്പിട്ട് ഈ പ്രതിസന്ധി ഉണ്ടാക്കിയത് കഴിഞ്ഞ ഗവണ്‍മെന്റ്'; എന്‍ ഷംസുദ്ദീന്‍

ഇൻഡിഗോ വിമാനത്തിലെ പ്രതിഷേധം: ഇ.പി. ജയരാജനെതിരെ എസ്‌ഐടി അന്വേഷണം

'പ്രിയദർശിനി ബസിൽ ടിക്കറ്റിന് പണം തരാൻ യാത്രക്കാരി തയാറായാലും വാങ്ങില്ല, അത് പലവിധ ബുദ്ധിമുട്ടുകൾ ഉണ്ടാക്കും'; മന്ത്രി സിപി ജോൺ