കൂടെയുള്ളത് കാമുകിയോ? റൊമാന്റിക് ചിത്രവുമായി കാളിദാസ് ജയറാം!

സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി കാളിദാസ് ജയറാമിന്റെ പുതിയ പോസ്റ്റ്. മോഡലും അടുത്ത സുഹൃത്തുമായ തരിണി കലിംഗരായര്‍ക്ക് ഒപ്പമുള്ള റൊമാന്റിക് ചിത്രമാണ് കാളിദാസ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. ‘ഹലോ ഹബീബീസ്’ എന്നാണ് മാളവികയുടെ കമന്റ്.

കല്യാണി പ്രിയദര്‍ശന്‍, അപര്‍ണ ബാലമുരളി, നമിത, നൈല ഉഷ ഉള്‍പ്പെടെയുള്ളവര്‍ കമന്റുമായി രംഗത്തെത്തിയിട്ടുണ്ട്. കാളിദാസിന്റെ കാമുകിയാണോ തരുണി?, ക്യൂട്ട് റൊമാന്റിക് കപ്പിള്‍, വിവാഹം എന്നാണ് എന്നിങ്ങനെയുള്ള കമന്റുകളും ആരാധകര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ദുബായില്‍ നിന്നുള്ള മറ്റൊരു ചിത്രവും തരിണി തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. കാളിദാസ് നേരത്തെ പങ്കുവച്ച ഓണാഘോഷ ചിത്രത്തിലും തരുണി ഉണ്ടായിരുന്നു. ചിത്രത്തില്‍ കാണുന്ന യുവതി ആരാണെന്നായിരുന്നു ആരാധകര്‍ ഒന്നടങ്കം ചോദിച്ചത്.

മോഡലും 2021-ലെ ലിവാ മിസ് ദിവാ റണ്ണറപ്പുമായ തരിണി കലിംഗരായര്‍ കാളിദാസിന്റെ അടുത്ത സുഹൃത്താണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ‘ജാക്ക് ആന്‍ഡ് ജില്‍’ ആണ് കാളിദാസിന്റെതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ മലയാള ചിത്രം. ‘രജ്‌നി’ എന്ന ചിത്രമാണ് താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്.

Latest Stories

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ