കുടുംബത്തിലെ പുതിയ അംഗം, പ്രണയിനിയെ ദിലീപിന് പരിചയപ്പെടുത്തി കാളിദാസ്; വീഡിയോ

കുടുംബത്തിലെ പുതിയ അംഗത്തെ ദിലീപിന് പരിചയപ്പെടുത്തി കൊടുത്ത് കാളിദാസ് ജയറാം. ബന്ധുവിന്റെ വിവാഹത്തിനെത്തിയ താര കുടുംബത്തിന്റെ ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കുറച്ചു മാസങ്ങള്‍ക്ക് മുമ്പാണ് കാളിദാസ് തന്റെ പ്രണയിനിയെ പരിചയപ്പെടുത്തിയത്.

2021ലെ ലിവാ മിസ് ദിവാ റണ്ണറപ്പായിരുന്ന തരിണി, കാളിദാസിന്റെ അടുത്ത സുഹൃത്താണ്. കാളിദാസിനും കുടുംബത്തോടുമൊപ്പമുളള ചിത്രങ്ങള്‍ തരിണിയും തന്റെ പ്രൊഫൈലില്‍ പങ്കുവച്ചിരുന്നു. കാളിദാസിന്റെ കുടുംബ ചിത്രങ്ങളിലും നിറ സാന്നിധ്യമാണ് തരിണി ഇപ്പോള്‍.

ബന്ധുവിന്റെ വിവാഹത്തിനിടെ തന്റെ പ്രണയിനിയെ ദിലീപിനെ പരിചയപ്പെടുത്തുന്ന കാളിദാസിന്റെ വീഡിയോയും വൈറലാണ്. കുടുംബത്തോടൊപ്പം നില്‍ക്കുന്ന വീഡിയോകള്‍ക്ക് താഴെ എന്നാകും ഇവരുടെ വിവാഹം എന്നാണ് ആരാധകരുടെ ചോദ്യം.

ജനുവരി 11ന് ആയിരുന്നു തരിണിയുടെ ജന്മദിനം. പാര്‍വതി അടക്കം തരിണിക്ക് ആശംസകള്‍ നേര്‍ന്നു കൊണ്ടുള്ള പോസ്റ്റ് പങ്കുവച്ചിരുന്നു. മോഡലും 2021-ലെ ലിവാ മിസ് ദിവാ റണ്ണറപ്പുമാണ് തരിണി കലിംഗരായര്‍. ഓണാഘോഷത്തോട് അനുബന്ധിച്ചാണ് കാളിദാസ് തരിണിയുടെ ചിത്രം ആദ്യം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്.

ഇതോടെ തരിണിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയരുകയായിരുന്നു. പിന്നീട് തരിണിക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോയും കാളിദാസ് പങ്കുവയ്ക്കാറുണ്ട്. അതേസമയം, ‘രജ്നി’ എന്ന മലയാള ചിത്രവും ‘പക്കത്തിലെ കൊഞ്ചം കാതല്‍’ എന്ന തമിഴ് ചിത്രവുമാണ് താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുന്നത്.

Latest Stories

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്