ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിന് എന്നെ കൊലപ്പെടുത്താന്‍ തോന്നുന്നുണ്ടാകാം, എങ്കിലും; പിറന്നാള്‍ ദിനത്തില്‍ മാളവികയെ ട്രോളി കാളിദാസ്

മാളവികയുടെ പിറന്നാള്‍ ദിനത്തില്‍ സഹോദരനായ കാളിദാസ് ജയറാം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച വിഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ജയറാമിന്റെയും പാര്‍വതിയുടെയും പഴയൊരു അഭിമുഖത്തിനിടെ പകര്‍ത്തിയ വിഡിയോ ആണിത്. അഭിമുഖം നീണ്ടുപോവുന്നതിനു അനുസരിച്ച് അസ്വസ്ഥയാവുന്ന കുട്ടി മാളവികയുടെ മുഖഭാവങ്ങളാണ് വിഡിയോയുടെ ഹൈലൈറ്റ്.

കാളിദാസിന്റെ രസകരമായ പിറന്നാള്‍ ആശംസ ഇങ്ങനെ:”ഇന്ന് നിന്റെ പിറന്നാളാണ്. ഈ വിഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിന് എന്നെ കൊല്ലാനുള്ള വിചാരം നിനക്ക് ഉണ്ടാകുമെന്ന് എനിക്കറിയാം, എന്നാല്‍ നിന്റെ സ്വാഭാവികമായ ചങ്കൂറ്റവും തെമ്മാടി സ്വഭാവവും ഞാന്‍ എപ്പോഴും ഭയപ്പെട്ടിരുന്നുവെന്ന് പറയാന്‍ ഞാനിപ്പോള്‍ ആഗ്രഹിക്കുന്നു.

ഈ വിഡിയോയില്‍ അത് വ്യക്തമായി കാണാം. എല്ലാത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റു ഒരു ദിവസം നീ ഇഷ്ടപ്പെടുന്നത് ചെയ്ത് ലോകം കീഴടക്കണമെന്ന് ഞാന്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു, പ്രാര്‍ഥിക്കുന്നു! ലോകത്തിലെ ഏറ്റവും നല്ല സഹോദരിയായതിന് നന്ദി, ഈ വിഡിയോയെ നിങ്ങള്‍ എത്രമാത്രം വെറുക്കുന്നു എന്നത് വ്യക്തമാണ്,

ചുരുക്കത്തില്‍ ഇത് നമ്മളുടെ ജീവിതമാണ്, ക്ഷമിക്കണം,

മാളവിക ഒരു മ്യൂസിക് വിഡിയോയില്‍ മാളവിക അഭിനയിച്ചിട്ടുണ്ട്. എന്‍ജോയ് എന്‍ജാമി എന്ന ഹിറ്റ് മ്യൂസിക് വീഡിയോ സംവിധാനം ചെയ്ത മായം സെയ്തായ് പൂവേ എന്ന മ്യൂസിക് വിഡിയോയിലാണ് അശോക് ശെല്‍വനൊപ്പം മാളവിക സ്‌ക്രീനിലെത്തിയത്.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാണ സംഭവം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം, കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും നീക്കം

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനംവകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

രാഹുലിന് തിരിച്ചടി; രണ്ടാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റ് തടയാതെ തിരുവനന്തപുരം സെഷൻസ് കോടതി

'രാഹുലിനെ മനപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല, ഹൈക്കോടതി അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി'; മുഖ്യമന്ത്രി

'അധിക നിരക്ക് വർധനവ് പാടില്ല, പരിധികൾ കർശനമായി പാലിക്കണം'; വിമാന ടിക്കറ്റ് നിരക്ക് വർധനയിൽ ഇടപെട്ട് വ്യോമയാന മന്ത്രാലയം

'അയ്യപ്പന്റെ സ്വർണ്ണം കട്ടവർ ജയിലിൽ കിടക്കുമ്പോൾ സിപിഎം എന്ത് ന്യായീകരണം പറയും, സര്‍ക്കാര്‍ സംവിധാനം മുഴുവന്‍ കൊള്ളയ്ക്ക് കൂട്ടുനിന്നു'; ഷാഫി പറമ്പിൽ