ഇന്ത്യയിലെ ഏറ്റവും ധനികനായ നിർമ്മാതാവ്; ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സി.ഇ.ഓ; അത് കരൺ ജോഹറോ ആദിത്യ ചോപ്രയോ അല്ല!

രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ‘ജയിലർ’ ലോകമെമ്പാടുമായി 580 കോടിയിലേറെ കളക്ഷൻ നേടി വാർത്തകളി ലിടം നേടിയിരിക്കുകയാണ്, ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന തമിഴ് സിനിമ എന്ന റെക്കോർഡും സിനിമ സ്വന്തമാക്കിയിരുന്നു. 

ചിത്രത്തിന്റെ വിജയത്തോടെ സിനിമയുടെ നിർമ്മാതാവ് കലാനിധി മാരൻ  രജനികാന്തിന്  1.25 കോടി രൂപയുടെ ബി. എം. ഡബ്ലിയു സമ്മാനമായി നല്കിയിരുന്നു, കൂടാതെ സംവിധായകനായ നെൽസൺ ദിലീപ്കുമാറിനും    സിനിമയിലെ മറ്റ് ചില അണിയറപ്രവർത്തകർക്കും   കലാനിധി മാരൻ സമ്മാനങ്ങൾ നല്കിയിയിരുന്നു.

ഇപ്പോൾ പുറത്തുവന്ന കണക്കുകൾ പ്രകാരം സൺ പിക്ചേഴ്സിന്റെയും സൺ ടിവിയുടെയും ഉടമയായ കലാനിധി മാരനാണ് ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ ചലച്ചിത്ര നിർമ്മാതാവ്. ഫോബ്സ് റിപ്പോർട്ട് ചെയ്യുന്നതിനനുസരിച്ച്  2022 ൽ മാരന്റെ ആസ്തി 2 ബില്ല്യൺ ഡോളറിൽ കൂടുതലായി കണക്കാക്കുന്നു. 

എന്നാൽ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം കലാനിധി മാരന്റെ ആസ്തി  2.3 ബില്ല്യൺ ഡോളറായി (19000 കോടി രൂപ) ഉയർന്നിരിക്കുന്നു. കരൺ ജോഹർ, ആദിത്യ ചോപ്ര, സാജിദ് നദിയദ് വാല, റോണി സ്ക്രൂവാല തുടങ്ങിയ ചലച്ചിത്ര നിർമ്മാതാക്കളേക്കാൾ ഒരുപാട് മുന്നിലാണ് കലാനിധി മാരൻ. 

മാത്രമല്ല ഇന്ത്യയിലെ ഏതൊരു എക്സിക്യൂട്ടീവിനെക്കാൾ ഉയർന്ന ശമ്പളം കലാനിധി മാരൻ കൈപ്പറ്റുന്നുണ്ട്. ഫിനാൻഷ്യൽ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നതിനനുസരിച്ച് 2021-22 കാലഘട്ടത്തിലെ കലാനിധി മാരന്റെ ശമ്പളം 87.50 കോടി രൂപയാണ്. 2019 വരെ പ്രതിവർഷം 15 കോടി രൂപവരെ ശമ്പളം കൈപ്പറ്റിയ മുകേഷ് അംബാനിയെക്കാൾ എത്രയോ മുന്നിലാണ് കലാനിധി മാരൻ. 

12800 കോടി രൂപയുമായി റോണി സ്ക്രൂവാലയാണ്  ഇന്ത്യയിലെ ഏറ്റവും ധനികനായ രണ്ടാമത്തെ ചലച്ചിത്ര നിർമ്മാതാവ്, മൂന്നാം സ്ഥാനത്ത് 7500 കോടി രൂപയുമായി യാഷ് രാജ് ഫിലിംസിന്റെ ആദിത്യ ചോപ്ര മൂന്നാം സ്ഥാനത്തും, 7400 കോടി രൂപയുമായി ഇറോസിന്റെ അർജുൻ കിഷോർ നാലാം സ്ഥാനത്തുമാണ് ഉള്ളത്. 1700 കോടി രൂപ ആസ്തിയുള്ള കരൺ ജോഹർ അഞ്ചാം സ്ഥാനത്താണ്.

Latest Stories

രാത്രികാലങ്ങളിൽ ലൈറ്റുകൾ തെളിക്കാതെ കപ്പലുകൾ കടത്തി; 'ഓപ്പറേഷൻ പ്രൊജക്ട് ഫ്രീഡം' വഴി ഇറാൻ അറിയാതെ 10 കോടി ബാരൽ എണ്ണ കടത്തിയതായി ട്രംപ്

ശബരില സ്വർണക്കൊള്ള ആരോപണം; എ പത്മകുമാറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം

'370 രൂപയുടെ ബിരിയാണിക്ക് പകരം ലൈംഗിക പ്രീണനം'; ചർച്ചയായി സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പ്രണിത് മോറിന്റെ ഷോ

കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത അധ്യാപികയ്ക്ക് സസ്പെൻഷൻ

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി