കലാഭവന്‍ മണിയുടെ ഓര്‍മ്മയില്‍ 'പാഡി' പുനര്‍ നിര്‍മ്മിച്ച് വിനയന്‍; 'ചാലക്കുടിക്കാരന്‍ ചങ്ങാതി'യുടെ ഷൂട്ടിംഗ് പുരോഗമിക്കുന്നു

വിലക്കിനുശേഷം സംവിധായകന്‍ വിനയന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് “ചാലക്കുടിക്കാരന്‍ ചങ്ങാതി”കലാഭവന്‍ മണിയുടെ ജീവിതകഥയല്ലെന്നും എന്നാല്‍ മണിയുടെ ജീവിതം നേരിട്ടുകണ്ട ആളെന്നതരത്തില്‍ സിനിമയില്‍ അദ്ദേഹത്തിന്റെ ജീവിതം സ്വാധീനിച്ചിട്ടുണ്ടെന്നുമായിരുന്നു ചിത്രത്തെക്കുറിച്ച് വിനയന്‍ വ്യക്തമാക്കിയിരുന്നത്. മിമിക്രി വേദിയിലൂടെ താരമായ സെന്തില്‍ കൃഷ്ണയാണ് ചിത്രത്തിലെ നായകന്‍. ചിത്രത്തിന്റെ ഷൂട്ടിംഗ് ചാലക്കുടിയില്‍ പുരോഗമിക്കുകയാണ്. കലാഭവന്‍ മണിയുടെ ജീവിതവുമായി ഏറെ ബന്ധമുള്ള സ്ഥലമാണ് പാഡി. പാഡിയും ഈ സിനിമയിലെ ഒഴിവാക്കപ്പെടാനാകാത്ത ഒന്നായതിനാല്‍ എങ്ങനെയാണ് സിനിമയിലേക്ക് പകര്‍ത്തുന്നത് എന്നതിനെക്കുറിച്ച് വിനയന്‍ പങ്കുവച്ചത് ഇങ്ങനെ

https://www.facebook.com/directorvinayan/videos/1983866468529799/

പാഡി സെറ്റിട്ട് ഷൂട്ട് ചെയ്യുന്നതിനെക്കുറിച്ച് വിനയന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ

“കലാഭവന്‍ മണിയുടെ കഥയില്‍ “പാഡി” ഒരു പ്രധാന കഥാപാത്രമാണല്ലോ? കേസ് അന്വേഷണം തുടരുന്നതു കൊണ്ട് സെറ്റ് ഒരുക്കിയാണ് ഷൂട്ട് ചെയ്തത് .ധാരാളം ആളുകള്‍ മണിയുടെ പാഡി കാണാനായി എത്തുന്നുണ്ട്”

വിലക്കുകളില്ലാതെ വിനയന്‍ സിനിമ സംവിധാനം ചെയ്യുമ്പോള്‍ കലാഭവന്‍ മണിയുടെ ജീവിതവുമായി ചേര്‍ന്നുനില്‍ക്കുന്ന പ്രമേയമാണെന്നതിനാല്‍ ഏവരും പ്രതീക്ഷയോടാണ് കാത്തുനില്‍ക്കുന്നത്. 2016 മാര്‍ച്ചിലാണ് കലാഭവന്‍ മണി മരണപ്പെടുന്നത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത് വന്നിരുന്നു.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍