'എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ മമ്മൂക്കയെയും ദിലീപിനെയും അറിയിക്കണം'; ഹനീഫിന്റെ അവസാനത്തെ ആഗ്രഹം

23 വര്‍ഷം നീണ്ടുനിന്ന അഭിനയജീവിതത്തില്‍ സിനിമയിലെ ചെറിയ റോളുകള്‍ മാത്രമല്ല, മിമിക്രിയും സീരിയലുകളുമുണ്ട്. നെടുമുടി വേണുവിന്റെയും രാഘവന്റേയും ശബ്ദങ്ങളായിരുന്നു ഹനീഫിന്റെ മാസ്റ്റര്‍പീസുകള്‍. 1990ല്‍ ‘ചെപ്പു കിലുക്കണ ചങ്ങാതി’ എന്ന ചിത്രത്തിലൂടെയാണ് ഹനീഫ് സിനിമയില്‍ എത്തിയത്.

ഹനീഫിനെ അവസാനമായി കാണാന്‍ മമ്മൂട്ടിയും ദിലീപും അടക്കമുള്ള താരങ്ങള്‍ നടന്റെ വീട്ടിലെത്തി. രമേഷ് പിഷാരടി, ആന്റോ ജോസഫ് എന്നിവര്‍ക്കൊപ്പമാണ് മമ്മൂട്ടി ഹനീഫിന്റെ വീട്ടിലെത്തിയത്. ഹനീഫിന്റെ മകനെയും കുടുംബത്തെയും ആശ്വസിപ്പിച്ചാണ് താരം മടങ്ങിയത്.

തുറുപ്പുഗുലാന്‍, ഫയര്‍മാന്‍, പുള്ളിക്കാരന്‍ സ്റ്റാറാ, പുഴു തുടങ്ങി നിരവധി ചിത്രങ്ങളില്‍ മമ്മൂട്ടിയ്ക്ക് ഒപ്പം അഭിനയിച്ചിട്ടുണ്ട് ഹനീഫ്. ഈ പറക്കും തളിക, പാണ്ടിപ്പട എന്നീ ദിലീപ് ചിത്രങ്ങളിലെ ഹാസ്യവേഷങ്ങളില്‍ ഏറ്റവും കൂടുതല്‍ സ്‌കോര്‍ ചെയ്ത താരമാണ് ഹനീഫ്.

തന്റെ ആരോഗ്യാവസ്ഥ മോശമായപ്പോള്‍ തന്നെ അത് മമ്മൂക്കയെയും ദിലീപിനെയും അറിയിക്കണമെന്ന് ഹനീഫ് മകന്‍ ഷാരൂഖിനോട് പറഞ്ഞിരുന്നു. ”എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ നീ മമ്മുക്കയെയും ദിലീപിനെയും വിളിച്ചു പറയണം” എന്നായിരുന്നു കലാഭവന്‍ ഹനീഫ് മകന്‍ ഷാരൂഖിനെ പറഞ്ഞേല്‍പ്പിച്ചത്.

ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് പ്രിയ നടന്റെ വിയോഗം. കലാഭവന്‍ ട്രൂപ്പിലെ പ്രധാന മിമിക്രി താരമായിരുന്നു ഹനീഫ്. നാടകത്തിലൂടെ തുടങ്ങിയ കലാജീവിതമാണ് ഹനീഫിനെ കലാഭവനിലെത്തിച്ചത്.

ഉര്‍വശിയും ഇന്ദ്രന്‍സും പ്രധാനവേഷങ്ങളില്‍ എത്തിയ ജലധാര പമ്പ്‌സെറ്റ് എന്ന ചിത്രത്തിലാണ് ഹനീഫ് അവസാനമായി അഭിനയിച്ചത്. 2023ല്‍ പുറത്തിറങ്ങിയ 2018 എവരിവണ്‍ ഈസ് എ ഹീറോ, വനിത, ആളങ്കം തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങളില്‍ ഹനീഫ് എത്തിയിട്ടുണ്ട്.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്