മേക്കപ്പില്ലാത്ത ചിത്രം പങ്കുവെച്ച് കാജല്‍ അഗര്‍വാള്‍; നിങ്ങള്‍ ശരിക്കും സുന്ദരിയാണെന്ന് ആരാധകര്‍

തെലുങ്കിലും തമിഴിലും സജീവമായ നടിയാണെങ്കിലും കേരളത്തിലടക്കം നിരവധി ഫാന്‍സുള്ള നടിയാണ് കാജല്‍ അഗര്‍വാള്‍. തെന്നിന്ത്യയിലെ ക്യൂട്ട് നടിമാരില്‍ ഒരാളായിട്ടാണ് കാജല്‍ അറിയപ്പെട്ട് തുടങ്ങിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്ന നടിയ്ക്ക് ആരാധകരുടെ വലിയ പിന്തുണയും ലഭിക്കാറുണ്ട്. ഇപ്പോഴിതാ തന്റെ മേക്കപ്പില്ലാത്ത ചിത്രം പങ്കുവെച്ച് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് കാജല്‍.

മേക്കപ്പില്ലാതെ പൊതുയിടങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ മടികാണിക്കുന്നവരാണ് മിക്ക താരങ്ങളും. സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ പോലും അത്തരത്തിലുള്ളതാവും. എന്നാല്‍ അവരില്‍ നിന്ന് വ്യത്യസ്തമായി മേക്കപ്പില്ലാത്ത തന്റെ ക്ലോസ് അപ്പ് ചിത്രം പങ്കുവെയ്ക്കന്‍ ചങ്കൂറ്റം കാണിച്ചിരിക്കുകയാണ് കാജല്‍. ഇത് ഒരു വെല്ലുവിളി തന്നെയാണെന്ന് സമ്മതിച്ചാണ് കാജല്‍ ചിത്രം പങ്കുവെച്ചത്. “സൗന്ദ്യര്യ വര്‍ദ്ധക ഉത്പ്പനങ്ങള്‍ക്കായി ഒത്തിരി പണം മുടക്കുന്നു. എന്നാല്‍ ബാഹ്യ സൗന്ദര്യമല്ല ഒരാളുടെ വ്യക്തിത്വത്തെ നിര്‍വചിക്കുന്നത്. അത് ഒരാളുടെ പെരുമാറ്റത്തെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്.” കാജല്‍ ചിത്രം പങ്കുവെച്ച് കുറിച്ചു.

https://www.instagram.com/p/ByIJd9THTSO/?utm_source=ig_web_copy_link

മിനിറ്റുകള്‍ക്കൊണ്ടാണ് കാജലിന്റെ ചിത്രം വൈറലായത്. കാജല്‍ ശരിക്കും സുന്ദരിയാണെന്നാണ് ആരാധകര്‍ പറയുന്നത്. തമിഴ് സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും തെലുങ്കിലാണ് കാജല്‍ സജീവമായിരിക്കുന്നത്. ഏറെ കാലത്തിന് ശേഷം കോളിവുഡിലേക്ക് തിരിച്ച് വന്നിരിക്കുകയാണ് കാജല്‍. ഒന്നിലധികം ചിത്രങ്ങളാണ് തമിഴില്‍ കാജല്‍ ചെയ്യുന്നത്. ജയം രവിയ്‌ക്കൊപ്പം കോമാളി എന്ന ചിത്രത്തിലും കമല്‍ ഹാസന്റെ ഇന്ത്യന്‍ 2 വിലും കാജല്‍ അഭിനയിക്കുന്നുണ്ട്.

https://www.instagram.com/p/ByII6BfHHdf/?utm_source=ig_web_copy_link

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ