ഒരല്പം ഉളുപ്പുണ്ടെങ്കില്‍ ഇമ്മാതിരി വൃത്തികേടുകള്‍ ഛര്‍ദ്ദിച്ച് വെയ്ക്കരുത്; കൈരളിയുടെ ലൗഡ്‌സ്പീക്കര്‍ പ്രോഗ്രാമിന് എതിരെ രൂക്ഷവിമര്‍ശനം

കൈരളി ചാനലിലെ ലൗഡ്‌സ്പീക്കര്‍ എന്ന പ്രോഗ്രാമിനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷവിമര്‍ശനം ഉയരുന്നു. ഓണ്‍ലൈന്‍ ആങ്ങളമാരുടെയും സദാചാര കമ്മിറ്റിക്കാരുടെയും ഓഡിറ്റിങ്ങുകളുടെയും അങ്ങേയറ്റം വൃത്തികെട്ടൊരു വേര്‍ഷന്‍ ഇപ്പൊ കാണുന്നത് ലൗഡ് സ്പീക്കര്‍ എന്ന കൈരളിയുടെ പ്രോഗ്രാമിലാണെന്ന് സിനിമാപ്രവര്‍ത്തകനായ അമല്‍രാജ് വി അഞ്ചല്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ

ഈ ഫോട്ടോഷൂട്ടുകള്‍ കാണുമ്പോഴുള്ള സദാചാര സിന്‍ഡ്രോമിന്റെ ഭയാനകമായ വേര്‍ഷനുകള്‍ ഇനിയും അവസാനിക്കുന്നില്ല എന്നത് എന്തൊരു കഷ്ട്ടമാണെന്ന് നോക്കണേ..
ഓണലൈന്‍ ആങ്ങളമാരുടെയും സദാചാര കമ്മിറ്റിക്കാരുടെയും ഓഡിറ്റിങ്ങുകളേ അങ്ങേയറ്റം വൃത്തികെട്ടൊരു വേര്‍ഷന്‍ ദാ ഇപ്പൊ കാണുന്നത് ലൗഡ് സ്പീക്കര്‍ എന്ന കൈരളിയുടെ പ്രോഗ്രാമിലാണ്.

എന്തൊക്കെ വൃത്തികെടുകളുടെ സമ്മേളനമാണ് ഇതിന്റെയൊക്കെ സ്‌ക്രിപ്റ്റ് എഴുതുന്നവരുടെ മനസ്സില്‍ നിന്ന് വരുന്നത് എന്ന് മനസിലാവുന്നില്ല.
എന്നിട്ട് എല്ലാത്തിന്റെയും ഇടയില്‍ ‘വ്യക്തി സ്വാതന്ത്ര്യം,വസ്ത്ര സ്വാതന്ത്ര്യം’ എന്നിങ്ങനെ തുടങ്ങിയ കുറച്ചു വാക്കുകള്‍ എന്തിനോ തിളയ്ക്കുന്ന സാമ്പാറു കണക്കെ പറഞ്ഞു വെച്ചിട്ടുമുണ്ട്, ഈ വാക്കുകളെ കുറിച്ചൊരു മിനിമം ബോധ്യം ഇവര്‍ക്ക് ഉണ്ടായിരുന്നെങ്കില്‍ ഇങ്ങനെയൊരു പരിപാടി പോലും ഇവര്‍ പടച്ചു വിടില്ലായിരുന്നു എന്നത് മറ്റൊരു സത്യം.

@_estheranil വലുതായി എന്ന് കാണിക്കാന്‍ വേണ്ടിയാണ് ഫോട്ടോഷൂട്ട് നടത്തുന്നത് എന്നൊക്കെയാണ് ഇവരുടെ ഭാഷ്യം,
എന്റെ പൊന്ന് ഊളകളെ മനുഷ്യര്‍ ആവുമ്പോ വര്‍ഷം ചെല്ലും തോറും പ്രായം കൂടും.ദൃശ്യത്തില്‍ അഭിനയിക്കുമ്പോള്‍ ആ കോച്ച് ചെറിയ കുട്ടിയായിരുന്നു എന്ന് കരുതി എല്ലാ കാലത്തും അങ്ങനെ തന്നെ ഇരിക്കണം എന്ന നിഷ്‌കളങ്കമായ ചിന്തയാണോ ഈ സ്റ്റേറ്റ്‌മെന്റിന് പിന്നില്‍? അല്ലെന്ന് പകല്‍ പോലെ വെക്തമാണ്.

പിന്നെ @gopika_ramesh_ സിനിമ മേഖലയിലേ സംവിധായകരുടെയും പ്രൊഡ്യൂസര്‍മാരുടെയും ശ്രദ്ധ കിട്ടാന്‍ വേണ്ടിയാണ് ‘ഗ്ലാമര്‍സ്’ ആയി ഫോട്ടോഷൂട്ട് നടത്തുന്നത് എന്നതാണ് ഇവരുടെ വിഷമം..
അല്ല മനുഷ്യരെ, ഇനിയിപ്പോ അങ്ങനെ ആണെങ്കില്‍ തന്നെ നിങ്ങള്‍ക്ക് അതില്‍ എന്തിനാണിത്ര വേവലാതി എന്ന് മനസിലാവുന്നില്ല..
മുകളില്‍ പറഞ്ഞ ‘വെക്തി സ്വാതന്ത്ര്യം, വസ്ത്ര സ്വാതന്ത്ര്യം ‘ എന്നീ വകുപ്പുകള്‍ ഇനി ഗോപികയ്ക്ക് ബാധകമല്ല എന്നാണോ ഈ ലൗഡ് സ്പീക്കര്‍ ടീം ഉദ്ദേശിക്കുന്നത് എന്ന് മനസിലാവുന്നില്ല.

@srindaa ഫോട്ടോകണ്ട് ഏതൊക്കെയോ താര സുന്ദരികള്‍ മൂക്കത്ത് വിരല്‍ വെച്ചു എന്നൊക്കെയാണ് ലൗഡ് സ്പീക്കര്‍ ടീം പറയുന്നത്. (സൃന്ദയുടെ ഫോട്ടോ കണ്ടു അങ്ങനെ ആരെങ്കിലുമൊക്കെ മൂക്കത്ത് വിരല്‍ വെച്ച് പോയിട്ടുണ്ടെങ്കില്‍ അതിന് പ്രത്യേക അഭിനന്ദനങ്ങള്‍) പോരാത്തതിന് സൃന്ദ താന്‍ മോഡേണ്‍ ആണ് എന്നും ഗ്ലാമര്‍ വേഷങ്ങള്‍ തനിക്ക് ചെയ്യാന്‍ കഴിയുമെന്നുമൊക്കെയുള്ള സൂചനകളാണ് ഈ ഫോട്ടോഷൂട്ടില്‍ നിന്നൊക്കെ ഇവര്‍ക്ക് കിട്ടിയതത്രേ..
ഈ വസ്ത്രം കണ്ട് അതില്‍ നിന്നും സൂചന കണ്ടുപിടിക്കുന്നതിന്റെ മറ്റൊരു വൃത്തികെട്ടൊരു വേര്‍ഷനാണ് കേട്ടോ ‘അവളുടെ വസ്ത്രം കാരണമാണ് പീഡിപ്പിക്കപെട്ടത് ‘ എന്ന് പറയുന്നവരുടേത്.

എന്തായാലും ഒരല്പം ഉളുപ്പുണ്ടെങ്കില്‍ ഇമ്മാതിരി വൃത്തികേടുകള്‍ ഇനിയെങ്കിലുമിങ്ങനെ എവിടെയും ശര്‍ദ്ധിച്ചു വെക്കരുത്..

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക