ക്ലിക്ക് ആകാതെ പോയ 'കഥ ഇന്നുവരെ', ആകെ നേടിയത് ഒരു കോടിക്ക് മുകളില്‍; ഇനി ഒ.ടി.ടിയില്‍ കാണാം, റിലീസ് തിയതി പുറത്ത്

ബിജു മേനോനും മേതില്‍ ദേവികയും ഒന്നിച്ച ‘കഥ ഇന്നുവരെ’ ചിത്രം ഒ.ടി.ടിയിലേക്ക്. സെപ്റ്റംബര്‍ 20ന് തിയേറ്ററുകളിലെത്തിയ ചിത്രം ഡിസംബര്‍ 13ന് മനോരമ മാക്‌സില്‍ സ്ട്രീമിങ് ആരംഭിക്കും. മേപ്പടിയാന്‍ എന്ന ചിത്രത്തിന് ശേഷം വിഷ്ണു മോഹന്‍ സംവിധാനം ചെയ്ത ചിത്രമാണിത്. എന്നാല്‍ ഈ ചിത്രത്തിന് തിയേറ്ററില്‍ ശോഭിക്കാനായില്ല.

അധിക ദിവസം തിയേറ്ററില്‍ ചിത്രത്തിന് തുടരാന്‍ സാധിച്ചിട്ടില്ല. സാക്‌നിക് വെബ്‌സൈറ്റിന്റെ റിപ്പോര്‍ട്ട് പ്രകാരം 1.03 കോടി രൂപ മാത്രമാണ് സിനിമയ്ക്ക് ആകെ ലഭിച്ച കളക്ഷന്‍. 2018ല്‍ പുറത്തിറങ്ങിയ കെയര്‍ ഓഫ് കഞ്ചരപാലം എന്ന കന്നഡ ചിത്രത്തിന്റെ റീമേക്ക് ആയാണ് കഥ ഇന്നുവരെ എത്തിയത്. ചിത്രത്തിന്റെ തമിഴ് റീമേക്ക് 2021ല്‍ പുറത്തിറങ്ങിയിരുന്നു.

അതേസമയം, നിഖില വിമല്‍, അനുശ്രീ, അനു മോഹന്‍, സിദ്ധിഖ്, രഞ്ജി പണിക്കര്‍, കോട്ടയം രമേശ്, കൃഷ്ണപ്രസാദ്, അപ്പുണ്ണി ശശി, കിഷോര്‍ സത്യ, ജോര്‍ഡി പൂഞ്ഞാര്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്.

വിഷ്ണു മോഹന്‍ സ്റ്റോറീസിന്റെ ബാനറില്‍ വിഷ്ണു മോഹനും, ഒപ്പം ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ്, ഹാരിസ് ദേശം, അനീഷ് പിബി, കൃഷ്ണമൂര്‍ത്തി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം ജോമോന്‍ ടി. ജോണ്‍, എഡിറ്റിങ് ഷമീര്‍ മുഹമ്മദ്, സംഗീതം അശ്വിന്‍ ആര്യന്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിന്നി ദിവാകര്‍.

Latest Stories

ശബരിമല സ്വർണക്കൊള്ള: സന്നിധാനത്ത് പരിശോധനയ്ക്ക് എസ്ഐടി; പ്രഭാമണ്ഡലം അടക്കം ഇളക്കി പരിശോധന നടത്തും

'കാൻസർ ഇപ്പോൾ മൂന്നാം സ്റ്റേജിൽ, പൈസ വേണം, അതാണ് തെറി കേട്ടിട്ടും സബ്സ്ക്രിപ്ഷനുമായി പോയത്; വിവരം അറിഞ്ഞിട്ടും കിച്ചു ഇതുവരെ വിളിച്ചിട്ടില്ല: രേണു സുധി

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്