മാസ് ആക്ഷന്‍ രംഗങ്ങളുമായി അതിശയിപ്പിച്ച് 'കാപ്പാന്‍' പുതിയ ട്രെയിലര്‍; ട്രെന്‍ഡിങ് ലിസ്റ്റില്‍ ഒന്നാമത്

മോഹന്‍ലാലും സൂര്യയും പ്രധാന വേഷത്തിലെത്തുന്ന കാപ്പാന്റെ പുതിയ ട്രെയിലര്‍ പുറത്ത്. സൂര്യയുടെ മാസ് ആക്ഷനുകളും ഡയലോഗുകളും ട്രെയിലറില്‍ കാണാം. റിലീസ് ചെയ്ത മണിക്കൂറുകള്‍ക്കകം പത്ത് ലക്ഷം കാഴ്ചക്കാരുമായി ട്രെന്‍ഡിങ് ലിസ്റ്റില്‍ ഒന്നാമതായിരിക്കുകയാണ് ട്രെയിലര്‍. ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സൂര്യ, മോഹന്‍ലാല്‍, ആര്യ, സയേഷ എന്നീ താരങ്ങളും ട്രെയിലറില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

ചന്ദ്രകാന്ത് വര്‍മ്മ എന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വേഷത്തില്‍ മോഹന്‍ലാല്‍ എത്തുമ്പോള്‍ നാല് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് സൂര്യ എത്തുന്നത്. സയേഷയാണ് നായിക. ബൊമന്‍ ഇറാനി, സമുദ്രക്കനി എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. യന്തിരന്‍, 2.o, കത്തി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന അടുത്ത ചിത്രമാണിത്.

ഹാരിസ് ജയരാജാണ് സംഗീതം. ലണ്ടന്‍, അമേരിക്ക, ബ്രസീല്‍ എന്നിവിടങ്ങളിലായാണ് ഷൂട്ടിങ് നടന്നത്. നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം മോഹന്‍ലാല്‍ വീണ്ടും തമിഴിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. വിജയ് നായകനായ “ജില്ല” എന്ന ചിത്രമാണ് മോഹന്‍ലാലിന്റെ അവസാന ചിത്രം. സെപ്റ്റംബര്‍ 20ന് ചിത്രം തിയേറ്ററുകളിലെത്തും.

Latest Stories

കോവിഷീൽഡ് വിവാദത്തിനിടെ വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ചിത്രം നീക്കി

'മലയാളി'യുടെ അവസ്ഥ എന്താണ്? നിവന്‍-ഡിജോ കോമ്പോ ആദ്യ ദിനം നേടിയത് എത്ര? ഓപ്പണിംഗ് കളക്ഷന്‍ പുറത്ത്

ചെന്നൈ തോൽവിക്ക് കാരണം അത്, ആ കാര്യം ശ്രദ്ധിച്ചിരുന്നെങ്കിൽ മത്സരഫലം മറ്റൊന്ന് ആകുമായിരുന്നു; ഇർഫാൻ പത്താൻ പറയുന്നത് ഇങ്ങനെ

ഗായിക ഉമ രമണന്‍ അന്തരിച്ചു; ഇളയരാജയുടെ 'പൊന്‍ മാനേ' അടക്കം ഹിറ്റ് ഗാനങ്ങള്‍ പാടിയ ഗായിക

ടി20 ലോകകപ്പ് 2024: 'ആ ഏരിയ ദുര്‍ബലം', ഇന്ത്യന്‍ ടീം ഫേവറിറ്റല്ലെന്ന് മുന്‍ ലോകകപ്പ് ജേതാവ്

ടി20 ലോകകപ്പിലെ കിരീട ഫേവറിറ്റുകള്‍; ഞെട്ടിച്ച് സംഗക്കാരയുടെ തിരഞ്ഞെടുപ്പ്

പൊന്നാനിയില്‍ തിരിച്ചടി നേരിടും; മലപ്പുറത്ത് ഭൂരിപക്ഷം രണ്ടുലക്ഷം കടക്കും; ഫലത്തിന് ശേഷം സമസ്ത നേതാക്കള്‍ക്കെതിരെ പ്രതികരിക്കരുത്; താക്കീതുമായി മുസ്ലീം ലീഗ്

ഇസ്രയേലിനെതിരായ സമരം; അമേരിക്കൻ സര്‍വകലാശാലകളില്‍ പ്രക്ഷോഭം കനക്കുന്നു, രണ്ടാഴ്ചയ്ക്കിടെ 1000 ത്തോളം പേര്‍ അറസ്റ്റിൽ

ടി20 ലോകകപ്പ് 2024: ഐപിഎലിലെ തോല്‍വി ഇന്ത്യന്‍ ലോകകപ്പ് ടീമില്‍; വിമര്‍ശിച്ച് ഹെയ്ഡന്‍

ടി20 ലോകകപ്പ് 2024: ഇവനെയൊക്കെയാണോ വൈസ് ക്യാപ്റ്റനാക്കുന്നത്, അതിനുള്ള എന്ത് യോഗ്യതയാണ് അവനുള്ളത്; ഹാര്‍ദ്ദിക്കിനെതിരെ മുന്‍ താരം