കോസ്റ്റല്‍ ബ്രദേര്‍സിന്റെ 'കാലന്‍' ശ്രദ്ധ നേടുന്നു

കോസ്റ്റല്‍ ബ്രദേര്‍സിന്റെ പുതിയ മ്യൂസിക് വീഡിയോ ഗാനം “കാലന്‍” പുറത്ത്. സത്യം ഓഡിയോസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് മ്യൂസിക് വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്. കാലന്‍ എന്ന യമദേവന്റെ മോഡേണ്‍ ഡൈമന്‍ഷനാണ് ചിത്രീകരിച്ചിരിക്കുന്നത്.

എകെപിഒ പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച് അജയന്‍ കാട്ടുങ്കല്‍ സംവിധാനം ചെയ്ത ഈ മ്യൂസിക്കല്‍ വീഡിയോ തികച്ചും വ്യത്യസ്തമായ ശൈലിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. മികച്ച സ്വീകാര്യതയാണ് ഗാനത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. റിനൂഷ് പൊന്നുപിള്ളെയുടെ വരികള്‍ക്ക് കോസ്റ്റല്‍ ബ്രദേര്‍സ് സംഗീതം പകര്‍ന്നിരിക്കുന്നു. റിനൂഷ് തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നതും.

റിനൂഷ്, വിനീത്, ലിജു, സച്ചിന്‍ എ കറ്റുങ്ങല്‍, സുഗുണന്‍ കലവൂര്‍, വൈഗ എസ് രഞ്ജിത്ത്, തീര്‍ത്ഥ എസ്.ആര്‍, രതീഷ് ആഞ്ജനേയ, സൂര്യ കുമാര്‍, സണ്ണി, സുമേഷ്, അഖില്‍ ശ്രീകുമാര്‍, അഞ്ജന ശ്രീകുമാര്‍, നിഖിത, അച്ചു, ബിനോയ് ബെന്നി, പ്രണവ്, രതീഷ് എന്നിവരാണ് അഭിനേതാക്കള്‍.

ശ്രീകുമാര്‍ നായര്‍ ആണ് എഡിറ്റിംഗും കളറിംഗും നിര്‍വ്വഹിച്ചിരിക്കുന്നത്. ജിഷ്ണു ആര്‍ പിഷാരടി-വിഎഫ്എക്‌സ്, ആര്‍ട്ട് & കോസ്റ്റിയൂം-കവലൂര്‍ കളഗ്രാമ, കൊറിയോഗ്രാഫി-വിനീത് മാസ്റ്റര്‍, മേക്കപ്പ്-വൈശാഖ്, പ്രൊഡക്ഷന്‍ മാനേജര്‍-ജോണ്‍ ബ്രിട്ടോ ആലപ്പി, സ്റ്റില്‍സ്-എതാന്‍ സെബാസ്റ്റ്യന്‍, ക്രിയേറ്റിവ് അസിസ്റ്റന്റ്-ബില്‍കിസ് എസ് നായര്‍, അസോസിയേറ്റ് ഡയറക്ടര്‍-ഫ്‌ളെവിന്‍ എസ്, അസിസ്റ്റന്റ് ഡയറക്ടര്‍ഷിനു ആന്റണി.

Latest Stories

ബിഗ്‌ബിക്ക് ശേഷം ഞാനല്ലെങ്കിൽ പിന്നെ ആരാണ്? ഖാൻമാർ, കപൂർ? പ്രസ്താവന കടുപ്പിച്ച് കങ്കണ റണാവത്ത്

ഐസിയു പീഡനക്കേസ്; ഗൈനക്കോളജിസ്റ്റ് ഡോ. കെവി പ്രീതിക്കെതിരെ പുനരന്വേഷണത്തിന് ഉത്തരവ്

ജയിച്ചു എന്നുള്ളത് ശരി തന്നെ, പക്ഷെ രോഹിത്തിന്റെ ഈ ചിത്രങ്ങൾ വേദനിപ്പിക്കുന്നത്; മോശം ഇന്നിംഗ്സിന് പിന്നാലെ കണ്ണീരണിഞ്ഞ് ഹിറ്റ്മാൻ

ലുക്ക് ഔട്ട് നോട്ടീസും ഫലം കണ്ടില്ല; പ്രജ്വല്‍ രേവണ്ണയെ തേടി കര്‍ണാടക പൊലീസ് ജര്‍മ്മനിയിലേക്ക്

യുവരാജോ ധവാനോ അല്ല!, പഞ്ചാബ് ടീമിലെ തന്റെ എക്കാലത്തെയും പ്രിയപ്പെട്ട കളിക്കാരെ തിരഞ്ഞെടുത്ത് പ്രീതി സിന്റ

ഇനി ഒടിടിയിൽ കണ്ട് 'ആവേശം'കൊള്ളാം! സർപ്രൈസായി റിലീസ് പ്രഖ്യാപനം; തീയതി പുറത്ത്

സിപിഎം നിര്‍മ്മിച്ച വര്‍ഗീയ ബോംബും സൈബര്‍ ബോംബും അവരുടെ കൈയില്‍ നിന്ന് പൊട്ടിത്തെറിച്ചു; വയനാട്ടില്‍ പുതിയ സ്ഥാനാര്‍ത്ഥി വരുമോയെന്ന് ജൂണ്‍ നാലിന് പറയാമെന്ന് ടി സിദ്ദിഖ്

വിവാദങ്ങൾ അവസാനിപ്പിക്കാൻ എഐസിസി; കെ സുധാകരൻ കെപിസിസി പ്രസിഡന്‍റായി നാളെ ചുമതല ഏൽക്കും

'നിങ്ങളെ പോലെ ഞാനും ആസ്വദിച്ചു'; നൃത്തം ചെയ്യുന്ന എഐ വീഡിയോ പങ്കുവച്ച് മോദി

IPL 2024: കളിയാക്കുന്നവർ മനസിലാക്കുക, ആ ഒറ്റ കാരണം കൊണ്ടാണ് ധോണി നേരത്തെ ബാറ്റിംഗിന് ഇറങ്ങാത്തത്; സംഭവിക്കുന്നത് ഇങ്ങനെ