അന്നത്തെ ബെഡ്‌റൂം ചിത്രത്തില്‍ നിന്നും നിര്‍മ്മാതാവിലേക്ക്..; അക്ഷയ് കുമാറിന് വ്യത്യസ്ത ആശംസകളുമായി ജ്യോതിക

ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ ‘സൂരരൈ പോട്രു’ ചിത്രത്തിന്റെ ഹിന്ദി റീമേക്കിന്റെ റിലീസിന് ആശംസകള്‍ നേര്‍ന്ന് നടി ജ്യോതിക. സുധ കൊങ്കരയുടെ സംവിധാനത്തില്‍ സൂര്യ നായകനായി എത്തിയ ചിത്രത്തിന്റെ ഹിന്ദി റീമേക്കില്‍ അക്ഷയ് കുമാര്‍ ആണ് നായകന്‍. സൂര്യയുടെയും ജ്യോതികയുടെയും നിര്‍മ്മാണ കമ്പനിയാണ് ‘സര്‍ഫിര’ എന്ന ചിത്രം നിര്‍മ്മിക്കുന്നത്.

”അര്‍ഹിച്ച വിജയത്തിനും ഹൃദയസ്പര്‍ശിയായ പ്രകടനത്തിനും ആശംസകള്‍! ബെഡ്‌റൂമില്‍ നിങ്ങളുടെ ചിത്രം ഒട്ടിച്ചു വച്ചിരുന്ന ആരാധികയില്‍ നിന്നും നിങ്ങളുടെ കരിയറിലെ ഏറ്റവും സ്‌പെഷലായ 150-ാമത് ചിത്രത്തിന്റെ നിര്‍മ്മാതാവാകാന്‍ കഴിഞ്ഞത് തീര്‍ച്ചയായും കാലം എനിക്കായി കാത്തുവച്ച നിമിഷമാണ്” എന്നാണ് അക്ഷയ്ക്ക് ആശംസകള്‍ നേര്‍ന്ന് ജ്യോതിക കുറിച്ചിരിക്കുന്നത്.


സുരരൈ പോട്ര് സംവിധാനം ചെയ്ത സുധ കോങ്കര തന്നെയാണ് സിനിമയുടെ ഹിന്ദി പതിപ്പും ഒരുക്കിയിരിക്കുന്നത്. ഇന്ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ചിത്രത്തില്‍ കാമിയോ റോളില്‍ സൂര്യ എത്തുന്നുമുണ്ട്. സൂരരൈ പോട്രുവില്‍ അപര്‍ണ ബാലമുരളി ചെയ്ത റോളില്‍ നടി രാധിക മദന്‍ ആണ് വേഷമിട്ടിരിക്കുന്നത്.

പരേഷ് റാവല്‍, ശരത്കുമാര്‍, സീമ ബിശ്വാസ്, സൗരഭ് ഗോയല്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചുരുങ്ങിയ ചിലവില്‍ സാധാരണക്കാര്‍ക്കു കൂടി യാത്രചെയ്യാന്‍ കഴിയുന്ന എയര്‍ ഡെക്കാന്‍ സ്ഥാപകന്‍ ക്യാപ്റ്റന്‍ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കി 2020ല്‍ പുറത്തുവന്ന ചിത്രമായിരുന്നു സൂരരൈ പോട്ര്.

മോഹന്‍ ബാബു, കരുണാസ്, പരേഷ് റാവല്‍, ഉര്‍വശി എന്നിവരായിരുന്നു സിനിമയില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കോവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് ഡയറക്ട് ഒ.ടി.ടി റിലീസ് ആയാണ് സിനിമ എത്തിയത്. 78-ാമത് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് വേദിയില്‍ സിനിമ പ്രദര്‍ശിപ്പിച്ചിരുന്നു. മികച്ച ഫീച്ചര്‍ ചിത്രം, മികച്ച നടന്‍, നടി, തിരക്കഥ, ബാക്ഗ്രൗണ്ട് സ്‌കോര്‍ എന്നീ ദേശീയ പുരസ്‌കാരങ്ങള്‍ സിനിമ നേടിയിട്ടുണ്ട്.

Latest Stories

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി