ഇനി വെറും രണ്ട് ദിവസം, ആകാംക്ഷയോടെ ആരാധകർ; 'മലൈക്കോട്ടൈ വാലിബന്റെ' ആൽബവും പുറത്തിറങ്ങി

മലയാള സിനിമയിൽ പുതിയൊരു റെക്കോർഡ് സൃഷ്ടിക്കുന്ന സിനിമയാകും ‘മലൈകോട്ടൈ വാലിബൻ’ എന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികൾ. ചിത്രത്തിന്റെതായി പുറത്തുവന്ന പോസ്റ്ററുകളും ട്രെയ്‌ലറും എല്ലാം ആരാധകരെ തൃപ്തിപ്പെടുത്തുന്നവ ആയിരുന്നു. എന്നാൽ ചിത്രത്തിന്റെ കഥ എന്താണ് എന്നതിൽ ഒരു സൂചനയും ട്രെയ്‌ലർ തന്നിട്ടില്ല. ഇപ്പോഴിതാ ചിത്രത്തിന്റെ ആൽബം പുറത്തിറങ്ങിയിരിക്കുകയാണ്.

സിനിമയിലെ ട്രക്കുകളും പാട്ടുകളും ഉൾപ്പെടുത്തിയാണ് ആൽബം പുറത്തിറക്കിയിരിക്കുന്നത്. എട്ട് പാട്ടുകളിൽ ഒരു ഹിന്ദി ഗാനവും ഉൾപെടുത്തിയിട്ടുണ്ട്. സരിഗമ മലയാളത്തിലാണ് ആൽബം ഉള്ളത്. പുന്നാര കാട്ടിലെ പൂവനത്തിൽ, രാക്ക്,മദഭര മിഴിയോരം,തായും ,ഏഴിമല കോട്ടയിലെ തുടങ്ങിയ പാട്ടുകളാണ് ഉള്ളത്.

ജനുവരി 25ന് റിലീസിന് ഒരുങ്ങുന്ന ചിത്രത്തിനായി പ്രതീക്ഷകൾ ഏറെയാണ്. ലിജോ ജോസ് പെല്ലിശേരി മോഹൻലാലും ഒന്നിക്കുമ്പോൾ ഒരു ഗംഭീര സിനിമയാകും എന്ന പ്രതീക്ഷയിൽ തന്നെയാണ് സിനിമാപ്രേമികൾ. മോഹൻലാലിന്റെ ലുക്കും നേരത്തെ വൈറലായിരുന്നു.നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിന് ശേഷമെത്തുന്ന എൽ. ജെ. പി ചിത്രമെന്ന പ്രത്യേകതയും വാലിഭനുണ്ട്.

മറാഠി നടി സൊണാലി കുൽക്കർണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വർമ്മ, മണികണ്ഠൻ ആചാരി, സുചിത്ര നായർ, മനോജ് മോസസ്, ബംഗാളി നടി കഥ നന്ദി തുടങ്ങിയവരൊക്കെ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഷിബു ബേബി ജോണും ലിജോയും മോഹൻലാലും ചേർന്നാണ് മലൈകോട്ടൈ വാലിബൻ നിർമ്മിക്കുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ