പ്രതീക്ഷകൾ അവസാനിച്ചു; ഓസ്കർ പട്ടികയിൽ നിന്നും '2018' പുറത്ത്

മികച്ച വിദേശ ഭാഷ ചലച്ചിത്രത്തിനുള്ള ഓസ്കർ പട്ടികയിൽ നിന്നും ഇന്ത്യയുടെ എൻട്രി ആയിരുന്ന ജൂഡ് ആന്റണി ജോസഫ് ചിത്രം ‘2018’ പുറത്ത്. അർമേനിയ, ഭൂട്ടാൻ, ജർമനി, ഡെൻമാർക്ക്, ഫ്രാൻസ്, ജപ്പാൻ, മെക്സികോ തുടങ്ങീ പതിനഞ്ചോളം രാജ്യങ്ങളിൽ നിന്നുള്ള 15 ചിത്രങ്ങളാണ് വിദേശ ഭാഷ ചിത്രത്തിനുള്ള അവസാന പട്ടികയിലുള്ളത്.

ഫാളൻ ലീവ്സ്, ദി മോങ്ക് ആന്റ് ദി ഗൺ, അമേരികാട്സി, ദി പ്രൊമിസ്ഡ് ലാന്റ്, പെർഫെക്റ്റ് ഡേയ്സ്, ഫോർ ഡോട്ടേഴ്സ് തുടങ്ങീ ചിത്രങ്ങളാണ് ഓസ്കർ ചുരുക്ക പട്ടികയിലുള്ളത്.

കേരളം കണ്ട ഏറ്റവും വലിയ പ്രളയങ്ങളിലൊന്നായിരുന്നു 2018 ലെ പ്രളയം. അന്നത്തെ പ്രളയത്തെ ആസ്പദമാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് ‘2018 എവരിവൺ ഈസ് ഹീറോ’.

ടോവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ലാൽ, അജു വർഗീസ്, അപർണ ബാലമുരളീ എന്നിവരാണ് ചിത്രത്തിൽ മുഖ്യവേഷത്തിലെത്തിയത്. ചിത്രം ഈ വർഷത്തെ 100 കോടി ക്ലബ്ബിലും ഇടംപിടിച്ചിരുന്നു. രാജീവ് അഞ്ചൽ സംവിധാനം ചെയ്ത ഗുരു, ലിജോ ജോസ് പെല്ലിശേരിയുടെ ജെല്ലിക്കെട്ട് എന്നിവയാണ് ഓസ്കാർ എൻട്രി നേടിയ മറ്റ് മലയാള ചിത്രങ്ങൾ.

മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള ഓസ്കർ ചുരുക്കപട്ടികയിൽ ഇടം പിടിച്ച സിനിമകൾ-

പെർഫെക്റ്റ് ഡേയ്‌സ് (ജപ്പാൻ)
ഫാളൻ ലീവ്സ് (ഫിൻലാൻഡ്)
ടോട്ടം (മെക്സിക്കോ)
ദി മോങ്ക് ആൻഡ് ദ ഗൺ (ഭൂട്ടാൻ)
അമേരിക്കാറ്റ്സി (അർമേനിയ)
ദി പ്രോമിസ്‌ഡ് ലാൻഡ് (ഡെൻമാർക്ക്)
ദ ടേസ്റ്റ് ഓഫ് തിങ്സ് (ഫ്രാൻസ്)
ദ മദർ ഓഫ് ഓൾ ലൈസ് (മൊറോക്കോ)
സൊസൈറ്റി ഓഫ് ദി സ്നോ (സ്പെയിൻ)
ഫോർ ഡോട്ടേഴ്സ് (ടുണീഷ്യ)
20 ഡേയ്‌സ് ഇൻ മരിയുപോള് ( ഉക്രെയ്ൻ)
സോൺ ഓഫ് ഇൻട്രസ്റ്റ് (യു.കെ)
ടീച്ചേഴ്സ് ലോഞ്ച് (ജർമനി)
ഗോഡ്‌ലാൻഡ് (ഐസ്ലാൻഡ്)
ലോ ക്യാപിറ്റാനോ (ഇറ്റലി)

Latest Stories

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരായ നടപടി ഇന്ന്, സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും