'പുഷ്പ 2'വില്‍ ജൂനിയര്‍ എന്‍ടിആറും? ഹൈദരാബാദിലെ സെറ്റിലെത്തി താരം

‘വെര്‍ ഈസ് പുഷ്പ?’ എന്ന് ചോദിച്ചു കൊണ്ടുള്ള ടീസര്‍ എത്തിയപ്പോള്‍ ട്രോളുകളും വിമര്‍ശനങ്ങളുമായിരുന്നു ചിത്രത്തിന് ലഭിച്ചത്. ‘കെജിഎഫ്’ ഗംഭീര ഹിറ്റ് ആയി മാറിപ്പോള്‍ സംവിധായകന്‍ സുകുമാര്‍ ചിത്രത്തിന്റെ തിരക്കഥ മുഴുവന്‍ മാറ്റി എഴുതി എന്ന പഴി വരെ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ കേള്‍ക്കേണ്ടി വന്നിരുന്നു.

ഇതോടെ സിനിമ ഗംഭീരമാക്കാനുള്ള പ്രയത്‌നത്തിലാണ് അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറും വേഷമിടുന്നു എന്ന പുതിയ റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്. സുകുമാറിന്റെ സെറ്റില്‍ ജൂനിയര്‍ എന്‍ടിആര്‍ എത്തിയതാണ് ഈ റിപ്പോര്‍ട്ടുകള്‍ പിന്നില്‍.

എന്നാല്‍ ഹൈദരാബാദിലെ സെറ്റില്‍ അല്ലു അര്‍ജുനെ കാണാനായാണ് ജൂനിയര്‍ എന്‍ടിആര്‍ പുഷ്പയുടെ സെറ്റില്‍ എത്തിയത്. ചിത്രത്തിന്റെ സെറ്റിലേക്ക് എന്‍ടിആര്‍ പോകുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ലീക്കായത്. എന്നാല്‍ അല്ലുവിനെ കാണാനായി മാത്രമാണോ താരം എത്തിയത് എന്ന ചോദ്യവും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്.

അതേസമയം, ആക്ഷന്‍ സീക്വന്‍സുകളാണ് ഹൈദരാബാദില്‍ ഇപ്പോള്‍ ചിത്രീകരിച്ചു കൊണ്ടിരിക്കുന്നത്. നവംബറിലാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. പുഷ്പയും ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്ന ബന്‍വര്‍ സിംഗ് ഷെഖാവത്തും തമ്മിലുള്ള പോരാട്ടമായിരിക്കും പുഷ്പ 2വിന്റെ ഹൈലൈറ്റ്.

Latest Stories

രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള മെഡൽ ഡൽഹി പൊലീസിലെ മലയാളി ആര്‍ ഷിബുവിന്; കേരളത്തിൽ നിന്നുള്ള എസ്‍പി ഷാനവാസിന് വിശിഷ്ട സേവനത്തിനുള്ള മെഡൽ

'സിപിഐഎം നേതാക്കള്‍ വിവാദത്തില്‍പെടാതെ നാവടക്കണം, പാര്‍ട്ടി നിലപാടിന് വിരുദ്ധമായ പരസ്യ പ്രസ്താവനകള്‍ പാടില്ല'; സംസ്ഥാന കമ്മിറ്റിയിൽ എം വി ഗോവിന്ദൻ

'മോനെ സഞ്ജു, നീ വിചാരിക്കുന്ന പോലെ കാര്യങ്ങൾ പോകണം എന്നില്ല, ആ ഒരു കാര്യത്തിൽ നീ നന്നായി ശ്രദ്ധ കൊടുക്കണം'; ഉപദേശവുമായി മുൻ താരം

'മികച്ച പ്രകടനം പുറത്തെടുക്കാൻ പറ്റുമോ ഇല്ലയോ എന്ന് എനിക്ക് അറിയില്ലായിരുന്നു, പക്ഷെ ആ ഒരു കാര്യം ഞാൻ മനസ്സിൽ ഉറപ്പിച്ചിരുന്നു'; തുറന്ന് പറഞ്ഞ് ഇഷാൻ കിഷൻ

ഇഷാൻ വെടിക്കെട്ട് പ്രകടനമൊക്കെ നടത്തി, പക്ഷെ എനിക്ക് അവനോട് മത്സരത്തിനിടയിൽ ദേഷ്യം വന്നു: സൂര്യകുമാർ യാദവ്

'സഞ്ജുവിന്റെ സ്വന്തം നാട്ടിൽ നടക്കുന്ന ടി-20യിൽ അവൻ ബെഞ്ചിൽ തന്നെ ഇരിക്കും'; കാരണം പറഞ്ഞ് ആകാശ് ചോപ്ര

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി