രാം ചരണും ജൂനിയര്‍ എന്‍ടിആറും തമ്മില്‍ പ്രശ്‌നങ്ങള്‍? ചരണിന്റെ ജന്മദിനാഘോഷത്തില്‍ താരക് എത്തിയില്ല, കാരണം ഇതാണ്..

കഴിഞ്ഞ ദിവസമായിരുന്നു രാം ചരണ്‍ തന്റെ ജന്മദിനം ആഘോഷിച്ചത്. തന്റെ 38മത്തെ ജന്മദിനത്തോട് അനുബന്ധിച്ച് ഹൈദരാബാദില്‍ വലിയൊരു പാര്‍ട്ടി രാം ചരണ്‍ സംഘടിപ്പിച്ചിരുന്നു. തെലുങ്ക് സിനിമയിലെ ഒരുവിധം എല്ലാ താരങ്ങള്‍ പാര്‍ട്ടിയില്‍ എത്തിയിരുന്നു.

ആര്‍ആര്‍ആര്‍ സിനിമയുടെ സംവിധായകന്‍ എസ്.എസ് രാജമൗലി, സംഗീത സംവിധായകന്‍ കീരവാണി എന്നിവരെ ചടങ്ങില്‍ വച്ച് രാം ചരണിന്റെ പിതാവും തെലുങ്ക് മെഗാസ്റ്റാറുമായ ചിരഞ്ജീവി ആദരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ രാം ചരണിന്റെ അടുത്ത സുഹൃത്തും ആര്‍ആര്‍ആറിലെ സഹതാരവുമായ ജൂനിയര്‍ എന്‍ടിആര്‍ പാര്‍ട്ടിയില്‍ എത്തിയിരുന്നില്ല.

ജൂനിയര്‍ എന്‍ടിആറിന്റെ അസാന്നിധ്യം ഏറെ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. ക്ഷണം ഉണ്ടായിട്ടും താരം പാര്‍ട്ടിക്ക് എത്താത് എന്തായിരിക്കാം എന്ന ചര്‍ച്ചയാണ് തെലുങ്ക് സിനിമ ലോകത്ത് ഉയര്‍ന്നത്. രാംചരണിന്റെ ജന്മദിന തലേന്നാണ് ജൂനിയര്‍ എന്‍ടിആറിന്റെ ഭാര്യ ലക്ഷ്മി പ്രണതിയുടെ ജന്മദിനം.

അതിനാല്‍ മാര്‍ച്ച് 26ന് ജൂനിയര്‍ എന്‍ടിആര്‍ അടുത്ത സുഹൃത്തുക്കള്‍ക്കായി ഒരു പാര്‍ട്ടി നടത്തിയിരുന്നു. അടുത്ത സുഹൃത്തുക്കളാണ് പ്രണതിയുടെ ആഘോഷത്തില്‍ പങ്കെടുത്തത്. ഈ പാര്‍ട്ടി ഉണ്ടായതു കൊണ്ടാണ് ജൂനിയര്‍ എന്‍ടിആര്‍ രാംചരണിന്റെ പാര്‍ട്ടിക്ക് എത്താത്തിന്റെ കാരണം എന്നാണ് റിപ്പോര്‍ട്ട്.

വിജയ് ദേവരകൊണ്ട, നാഗ ചൈതന്യ, നാഗാര്‍ജുന, റാണ ദഗുബതി, കാജല്‍ അഗര്‍വാള്‍, വെങ്കിടേഷ് ദഗുബതി തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ എല്ലാം രാം ചരണിന് ആശംസകള്‍ നേര്‍ന്നു കൊണ്ട് പാര്‍ട്ടിയില്‍ എത്തിയിരുന്നു. പാര്‍ട്ടിയുടെ ചിത്രങ്ങളും വൈറലായിരുന്നു.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം