'തിരിച്ചുവരവ് ഇല്ലാത്ത യാത്ര'; വണ്ടി ഓടിച്ച് ജോമോന്‍, പുറകില്‍ ജോജി, വീഡിയോ പങ്കുവെച്ച് ബാബുരാജ്

ബാബുരാജിന് ഏറെ പ്രശംസ നേടിക്കൊടുത്ത ചിത്രമാണ് “ജോജി”. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ചിത്രത്തിലെ ജോമോന്‍ എന്ന ബാബുരാജിന്റെ കഥാപാത്രം ഏറെ ശ്രദ്ധ നേടി. സിനിമയുടെ ചിത്രീകരണ വേളയിലെ ഒരു രംഗം പങ്കുവച്ചിരിക്കുകയാണ് ബാബുരാജ് ഇപ്പോള്‍. ഫഹദ് ഫാസില്‍ അവതരിപ്പിച്ച ജോജി എന്ന കഥാപാത്രത്തിനൊപ്പം വണ്ടിയില്‍ പോകുന്ന രംഗമാണ് ബാബുരാജ് “തിരിച്ചു വരവ് ഇല്ലാത്ത യാത്ര” എന്ന ക്യാപ്ഷനോടെ പങ്കുവച്ചിരിക്കുന്നത്.

ഫഹദ് അവതരിപ്പിച്ച ജോജിയുടെ ചേട്ടന്‍ ജോമോനായാണ് ബാബുരാജ് ചിത്രത്തിലെത്തിയത്. ബാബുരാജ് എന്ന നടന്റെ തിരിച്ചുവരവാണ് ജോജി എന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്. “”കായികമായി നാട്ടുകാരെ നേരിടും എന്നു പറഞ്ഞിട്ട്, ആ പെന്‍സില്‍ പോലെ ഇരിക്കുന്ന അനിയന്‍ ചെക്കനെ നേരിടാന്‍ കഴിയാതെ പോയല്ലോ മിസ്റ്റര്‍ ജോമോന്‍”” എന്നിങ്ങനെയുള്ള കമന്റുകളും കമന്റുകളായി എത്തുന്നുണ്ട്.

ചിത്രത്തില്‍ ബാബുരാജ് പറയുന്ന ഡയലോഗുകളും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ഏപ്രില്‍ 7ന് ആമസോണ്‍ പ്രൈമിലാണ് ജോജി റിലീസായത്. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. വില്യം ഷേക്‌സ്പിയറിന്റെ വിഖ്യാത നാടകം “മാക്ബത്തി”ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ജോജിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ദേശിയ അവാര്‍ഡ് ജേതാവായ ശ്യാം പുഷ്‌കരനാണ് സിനിമയുടെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്.

ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും ഫഹദും ചേര്‍ന്നാണ് നിര്‍മ്മാണം. ഭാവന സ്റ്റുഡിയോസ്, ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സ്, വര്‍ക്കിംഗ് ക്ലാസ് ഹീറോ എന്നീ ബാനറുകളിലാണ് ജോജി ഒരുങ്ങുന്നത്. ഷൈജു ഖാലിദ് ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് കിരണ്‍ ദാസ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ