ഒരേ സമയം നാലു ഭാഷകളിലും ഒടിടിയിൽ ഒന്നാമത്; അപൂർവ്വ നേട്ടം സ്വന്തമാക്കി ജോജുവിന്റെ 'പണി'

മലയാള സിനിമയിൽ ജൂനിയർ അർട്ടിസ്റ്റായി കരിയർ തുടങ്ങി പിന്നീട് നിരവധി ചെറിയ വേഷങ്ങളിലൂടെ സിനിമയുടെ ഭാഗമാവുകയും ശേഷം നായകനായി തന്റെ കഴിവ് തെളിയിക്കുകയും ചെയ്ത താരമാണ് ജോജു ജോർജ്. പിന്നീട് നിർമ്മാതാവായും ജോജു മികച്ച സിനിമകളുടെ ഭാഗമായി മാറി.

മലയാള സിനിമയിൽ ജോജു അരങ്ങേറ്റം കുറിച്ച സിനിമയാണ് പണി. ഒടിടിയിൽ നാലുഭാഷകളിലും ഒന്നാമത് എത്തിയിരിക്കുകയാണ് ചിത്രം. ഒടിടി പ്ലേയുടെ ടോപ് ടെൻ ട്രെൻഡിങ് ലിസ്റ്റിൽ മലയാളം, തമിഴ്, തെലുഗു, ഹിന്ദി എന്നീ നാലു ഭാഷകളിൽ മുന്നിലെത്തിയിരിക്കുകയാണ് പണി.

ഇതോടെ ഒരേസമയം നാലു ഭാഷകളിലും തരംഗമായി മാറിയിരിക്കുകയാണ് ചിത്രം. ആദ്യമായാണ് ഒരു മലയാളി നായകൻ എന്ന നിലയിലും സംവിധായകൻ എന്ന നിലയിലും ഈ നേട്ടം കൈവരിക്കുന്നത്.

ജോജു തന്നെയാണ് തിരക്കഥയും രചിച്ചിരിക്കുന്നത്. വേണു ഐഎസ്സി, ജിന്റോ ജോർജ് എന്നിവരാണ് ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിർവഹിച്ചത്. നേരത്തെ അഭിപ്രായ ഭിന്നതകളെ തുടർന്ന് വേണു ചിത്രത്തിൽ നിന്നും പിന്മാറിയത് വലിയ വാർത്തയായിരുന്നു.

Latest Stories

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്

നടിയെ ആക്രമിച്ച കേസ്; ബലാത്സംഗം തെളിഞ്ഞു, പൾസർ സുനി അടക്കം 6 പ്രതികൾ കുറ്റക്കാർ

പള്‍സര്‍ സുനി, ദിലീപ് ഉൾപ്പടെ പ്രതികൾ കോടതിയിൽ, നീതി പ്രതീക്ഷയിൽ അതിജീവിത; നടിയെ ആക്രമിച്ച കേസിൽ വിധി കാത്ത് കേരളം

തൃശൂരിൽ കാട്ടാന ആക്രമണം; 70കാരന് ദാരുണാന്ത്യം

‘കാവ്യയുമായുള്ള ബന്ധം തന്നെ ആദ്യം അറിയിച്ചത് അതിജീവിതയെന്ന് ദിലീപ് സംശയിച്ചിരുന്നു’; മഞ്ജു വാര്യരുടെ മൊഴി കേസില്‍ നിര്‍ണായകമാകും

നീതി കിട്ടുമെന്ന പ്രതീക്ഷയിൽ അതിജീവിത, ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ ഹാജരാകും; കോളിളക്കം സൃഷ്‌ടിച്ച കേസിന്റെ വിധി ഇന്ന്