എനിക്ക് ഏറ്റവും ഇഷ്ടം ലാലേട്ടന്റെ ഇടിയാ, കിരീടത്തിലേയും പിന്നെ ആടു തോമയുടെയും ഇടി: ജോജു ജോര്‍ജ്

മോഹന്‍ലാലിന്റെ ഫൈറ്റ് സീനുകളോടുള്ള ഇഷ്ടം വെളിപ്പെടുത്തി നടന്‍ ജോജു ജോര്‍ജ്. ജോഷി സംവിധാനം ചെയ്യുന്ന “പൊറിഞ്ചു മറിയം ജോസി”ല്‍ പൊറിഞ്ചുവായി എത്തുകയാണ് ജോജു. പൊറിഞ്ചുവിന്റെ ഇന്‍ട്രൊഡക്ഷന്‍ തന്നെ സംഘട്ടന രംഗത്തോടെയാണ് തുടങ്ങുന്നത്. “സീനിന് മുന്നേ ആലോചിച്ചു തനിക്ക് ആരുടെ ഫൈറ്റ് സീനുകളാണ് ഇഷ്ടമെന്ന്. ഏറ്റവും ഇഷ്ടപ്പെട്ട ഇടി ലാലേട്ടന്റെ ആണല്ലോ, കിരീടത്തിലെ ഇടി, സ്ഫടികത്തിലെ ആടുതോമയുടെ ഇടി” എന്നാണ് ഒരു അഭിമുഖത്തനിടെ ജോജു വ്യക്തമാക്കുന്നത്.

തൃശൂരിലാണ് ഫൈറ്റ് സീന്‍ ചിത്രീകരിച്ചത്. ലൊക്കേഷനിലേക്ക് വീട്ടില്‍ നിന്നും രണ്ട് കിലോമീറ്ററുകളേ ഉണ്ടായിരുന്നുള്ളു. പത്ത് മൂവായിരം പേരോളം ഷൂട്ടിങ് കാണാന്‍ നില്‍ക്കുന്നുണ്ടായിരുന്നു.മിക്കവരെയും അറിയാം. ജോഷിയെ പ്രീതിപ്പെടുത്തുക എന്നതിനേക്കാള്‍ നാട്ടുകാരെ കണ്‍വിന്‍സ് ചെയ്യുക എന്നതായിരുന്നു വെല്ലുവിളിയെന്നും അതിനാല്‍ ഒറിജിനല്‍ എന്ന തോന്നുന്ന വിധത്തിലായിരുന്നു അഭിനയിച്ചതെന്നും ജോജു പറയുന്നു.

നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മറിയമായി എത്തുന്നത് നൈല ഉഷയാണ്, ജോസായി ചെമ്പന്‍ വിനോദും. അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയാണ്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് അവതരിപ്പിച്ച് കീര്‍ത്തന മൂവീസും അപ്പു പാത്തു പപ്പു പ്രൊഡക്ഷനും ചേര്‍ന്ന് നിര്‍മ്മിച്ച പൊറിഞ്ചുമറിയം ജോസ് ചാന്ദ് വി ക്രീയേഷന്റെ ബാനറില്‍ ആണ് പുറത്തിറങ്ങുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് അഭിലാഷ് എന്‍ ചന്ദ്രന്‍ ആണ്. ചിത്രം ഇന്ന് തീയേറ്ററുകളിലേക്കെത്തും.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ