'ചേട്ടാ ഒരു ക്വിന്റല്‍ പടമാണ് കേട്ടോ'; ആരാധകര്‍ക്ക് നന്ദി പറഞ്ഞ് പൊറിഞ്ചുവും ജോസും

നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം ജോഷിയുടെ സംവിധാനത്തില്‍ പിറന്നത് ഒരു സൂപ്പര്‍ ഹിറ്റ് ചിത്രം തന്നെയാണ്. ജോഷി ചതിച്ചില്ലെന്നും പൊറിഞ്ചുവും ജോസും മറിയവും തകര്‍ത്തെന്നും പറഞ്ഞ് ആരാധകരും എത്തിയതോടെ ഏവര്‍ക്കും നന്ദി പറഞ്ഞ് എത്തിയിരിക്കുകയാണ് ജോജുവും ചെമ്പന്‍ വിനോദും.

വലിയ കരഘോഷത്തോടെയാണ് ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകര്‍ ചിത്രം ഏറ്റെടുത്തത്. ചിത്രം പൊളിച്ചെന്നും സുപ്പര്‍ ഹിറ്റാണെന്നും പറഞ്ഞ് വിദേശ രാജ്യങ്ങളില്‍ നിന്ന് വരെ അഭിപ്രായങ്ങളെത്തിയതായി ഇരു താരങ്ങളും വീഡിയോയില്‍ വ്യക്തമാക്കുന്നു. ജോഷിയോടൊപ്പം വര്‍ക്ക് ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷിക്കുന്നുവെന്നും ചിത്രം വിജയച്ചതില്‍ ഏറ്റവും സന്തോഷം ജോഷി സാറിനാണെന്നും താരങ്ങള്‍ പറയുന്നു.

ചിത്രത്തില്‍ കാട്ടാളന്‍ പൊറിഞ്ചു ആയാണ് ജോജു വേഷമിട്ടത്. മറിയമായാണ് നൈല ഉഷ എത്തിയത്. ജോസായി ചെമ്പന്‍ വിനോദും. തൃശൂരിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കിയത് ജേക്സ് ബിജോയാണ്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് അവതരിപ്പിച്ച് കീര്‍ത്തന മൂവീസും അപ്പു പാത്തു പപ്പു പ്രൊഡക്ഷനും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം ജോസ് ചാന്ദ് വി ക്രീയേഷന്റെ ബാനറില്‍ ആണ് പുറത്തെത്തിയത്.

Latest Stories

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ