പൊറിഞ്ചുവിനെ അവതരിപ്പിക്കാന്‍ ശ്യാം പുഷ്‌കരന്‍ പറഞ്ഞു തന്ന ടിപ്‌സ്, പ്രേരണയായ മമ്മൂട്ടിചിത്രങ്ങള്‍; തുറന്നു പറഞ്ഞ് ജോജു

ജോഷിയുടെ പൊറിഞ്ചു മറിയം ജോസ് തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറി കൊണ്ടിരിക്കുകയാണ്. കാട്ടാളന്‍ പൊറിഞ്ചു ആയി വേഷമിട്ട ജോജു ജോര്‍ജ്ജിന് പ്രശംസാ പ്രവാഹമാണ്. അത്രയും ഗംഭീരമായി തന്നെ ആ കഥാപാത്രത്തെ ജോജു അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ കഥാപാത്രമായി മാറാന്‍ തന്നെ സഹായിച്ച ഘടകങ്ങളെ കുറിച്ച് ഒരു അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരിക്കുകയാണ് ജോജു.

ഇത്ര പരുക്കനും അതേ സമയം സ്‌നേഹം ഉള്ളില്‍ സൂക്ഷിക്കുന്നവനുമായ പൊറിഞ്ചുവിന് ഏതു തരം ശരീര ഭാഷയാണ് കൊടുക്കേണ്ടത് എന്നതായിരുന്നു ജോജുവിന്റെ സംശയം. അത് ജോജു സുഹൃത്തായ ശ്യാം പുഷ്‌കരനോട് പറഞ്ഞപ്പോള്‍ ശ്യാം ജോജുവിനോട് രണ്ടു ചിത്രങ്ങള്‍ കാണാന്‍ പറഞ്ഞു.

അത് രണ്ടും മമ്മൂട്ടി അഭിനയിച്ച രണ്ടു പഴയ ചിത്രങ്ങള്‍ ആയിരുന്നു. അടിയൊഴുക്കുകളും മഹായാനവുമാണ് ശ്യാം പുഷ്‌ക്കരന്‍ നിര്‍ദേശിച്ച ആ രണ്ടു മമ്മൂട്ടി ചിത്രങ്ങള്‍. മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ പരുക്കന്‍ കഥാപാത്രങ്ങള്‍ അഭിനയിച്ച നടന്മാരില്‍ ഒരാള്‍ ആണ് മമ്മൂട്ടി. അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ അത്തരത്തിലുള്ള മികച്ച രണ്ടു കഥാപാത്രങ്ങള്‍ മുകളില്‍ പറഞ്ഞ സിനിമകളിലേതു ആണ്. അതുകൊണ്ടാണ് അത്തരം ഒരു വേഷം ചെയ്യാന്‍ ആ ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ പ്രകടനം കാണാന്‍ ശ്യാം പുഷ്‌ക്കരന്‍ നിര്‍ദേശിച്ചത്. ആ ചിത്രങ്ങള്‍ കണ്ടതോടെ തന്റെ ടെന്‍ഷന്‍ മാറി എന്നും ജോജു പറയുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ