'ദിലീഷ് പോത്തന്റെ മാസ്റ്റര്‍പീസ്, ഫഹദ് തകര്‍ത്തു'; ജോജി, പ്രേക്ഷക പ്രതികരണം

ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത “ജോജി” സിനിമയ്ക്ക് മികച്ച പ്രതികരണങ്ങള്‍. ചിത്രം ദിലീഷ് പോത്തന്റെ മാസ്റ്റര്‍പീസ് ആണ്, ഫഹദ് തകര്‍ത്തു, ബാബുരാജ് എന്ന നടന്റെ തിരിച്ചുവരവാണ് എന്നിങ്ങനെയാണ് ചിത്രത്തിന് ലഭിക്കുന്ന ആദ്യ പ്രതികരണങ്ങള്‍. രാത്രി 12 മണിക്കാണ് ജോജി ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്.

ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കര്‍ കോമ്പോ ഒരിക്കല്‍ കൂടി അവരുടെ മാജിക്ക് സ്‌ക്രീനിലെത്തിക്കുന്ന കാര്യത്തില്‍ വിജയിച്ചു എന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. ചിത്രത്തില്‍ പുതുമുഖങ്ങളെ ഭംഗിയായി അഭിനയിപ്പിച്ചതിലൂടെ ദിലീഷ് പോത്തന്‍ എന്ന സംവിധായകന്റെ മികവ് ഒന്നുകൂടെ വ്യക്തമാവുകയാണ് ചെയ്തത്.

കൂടാതെ ഷൈജു ഖാലിദിന്റെ ഛായാഗ്രഹണവും ജോജിയെ മികവുറ്റതാക്കി എന്നുമാണ് പൊതുവെയുള്ള അഭിപ്രായങ്ങള്‍. തിയേറ്ററര്‍ എക്‌സ്പീരിയന്‍സ് നഷ്ടമായ സിനിമ എന്നും ചില പ്രതികരണങ്ങളുണ്ട്. മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ സിനിമകള്‍ക്കു ശേഷം ദിലീഷും ഫഹദും ഒന്നിക്കുന്ന ചിത്രമാണ് ജോജി.

വില്യം ഷേക്‌സ്പിയറിന്റെ വിഖ്യാത നാടകം “മാക്ബത്തി”ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ദേശീയ അവാര്‍ഡ് ജേതാവായ ശ്യാം പുഷ്‌കരനാണ് സിനിമയുടെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്. ഉണ്ണിമായ, ഷമ്മി തിലകന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായിരുന്നു.

Latest Stories

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ