ഷൂട്ടിംഗിനിടെ സമയം പിഴച്ചു; ജോണ്‍ എബ്രഹാമിന് പരിക്ക്

ഷൂട്ടിംഗ് സെറ്റില്‍ വച്ച് നടന്‍ ജോണ്‍ എബ്രഹാമിന് പരിക്ക്. ആനീസ് ബസ്മീ ഒരുക്കുന്ന പാകല്‍പംതി എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കൈയ്ക്ക് സാരമായി പരിക്കേറ്റ ജോണിന് വിശ്രമം നിര്‍ദ്ദേശിച്ചിരിക്കുകയാണ് ഡോക്ടര്‍മാര്‍.

രണ്ടാഴ്ചത്തെ വിശ്രമമാണ് താരത്തിന് നിര്‍ദ്ദേശിച്ചിട്ടുള്ളത്. അനില്‍ കപൂര്‍, ഇല്യാന ഡിക്രൂസ്, കൃതി, അര്‍ഷാദ്, പുല്‍കിത് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. താരങ്ങള്‍ ഒന്നിച്ചുള്ള ഒരു രംഗം ചിത്രീകരിക്കുന്നതിനിടെയാണ് ജോണ്‍ എബ്രഹാമിന് അപകടം സംഭവിച്ചത്. പ്രധാന ഭാഗങ്ങള്‍ ലണ്ടനില്‍ ചിത്രീകരിച്ച സിനിമയുടെ മുംബൈയില്‍ നടന്ന ആക്ഷന്‍ രംഗങ്ങളുടെ ഷൂട്ടിംഗിനിടെയാണ് അപകടമുണ്ടായത്. സമയം പിഴച്ചതാണ് അപകടകാരണം.

സിനിമയുടെ 90ശതമാനം ചിത്രീകരണവും അവസാനിച്ചെന്നും അവസാന ഷെഡ്യൂള്‍ ചിത്രീകരണമാണ് മുംബൈയില്‍ നടന്നിരുന്നതെന്നും ചിത്രത്തിന്റെ നിര്‍മ്മാതാവ് അറിയിച്ചു. ഷെഡ്യൂള്‍ പുനഃക്രമീകരിക്കുമെന്നും ജൂണ്‍ അവസാനത്തോടെ ചിത്രീകരണം പൂര്‍ത്തിയാക്കുമെന്നും നിര്‍മ്മാതാവ് കുമാര്‍ മങ്കാത് അറിയിച്ചു.

Latest Stories

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ