ജിയോ ബേബിയെ പരിപാടിയിൽ നിന്നും ഒഴിവാക്കിയ സംഭവം; ഫാറൂഖ് കോളജ് ഫിലിം ക്ലബ്ബ് കോർഡിനേറ്റർ രാജിവെച്ചു

കോഴിക്കോട് ഫാറൂഖ് കോളജിൽ ജിയോ ബേബിയുടെ പരിപാടിക്ക് അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട് ഫാറൂഖ് കോളേജ് ഫിലിം ക്ലബ്ബ് കോർഡിനേറ്റർ രാജിവെച്ചു. സിനിമാ പ്രവർത്തനത്തിനോ ആസ്വാദനത്തിനോ കാമ്പസ് വളർന്നിട്ടില്ലെന്നത് സങ്കടകരമെന്ന് വിശദീകരിച്ചാണ് അധ്യാപകൻ ഫിലിം ക്ലബ് കോർഡിനേറ്റർ സ്ഥാനത്ത് നിന്ന് രാജിവച്ചത്.

ഇന്നലെയാണ് ഫിലിം ക്ലബ്ബുമായി ബന്ധപ്പെട്ട ഒരു പരിപാടിക്ക് ജിയോ ബേബിയെ ക്ഷണിക്കുകയും  എന്നാൽ പിന്നീട് പരിപാടിക്ക് വരേണ്ടത്തില്ലെന്നും പറഞ്ഞ് ജിയോ ബേബിയ്ക്ക് വിദ്യാർത്ഥി യൂണിയൻ കത്തയക്കുകയും ചെയ്തത്.  പരിപാടിയുമായി ബന്ധപ്പെട്ട് എത്തിച്ചേരുന്ന ഉദ്ഘാടകന്റെ പരാമർശങ്ങൾ കോളേജിന്റെ ധാർമ്മിക മൂല്യങ്ങൾക്ക് എതിരാണ്, ആയതിനാൽ പ്രസ്തുത പരിപാടിയുമായി ഫാറൂഖ് കോളേജ് വിദ്യാർഥി യൂണിയൻ സഹകരിക്കുന്നതല്ല എന്നാണ് കത്തിലുണ്ടായിരുന്നത്

എന്നാൽ ഇത് തനിക്ക് വലിയ അപമാനമാണ് സൃഷ്ടിച്ചത് എന്ന് പറഞ്ഞ സംവിധായകൻ ജിയോ ബേബി നിയമനടപടിയുമായി മുന്നോട്ട് പോവുമെന്നും പ്രതികരിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നിരവധി പ്രതികരങ്ങളാണ് സിനിമ- സാംസ്കാരിക മേഖലയിൽ നിന്നും വരുന്നത്.

എനിക്കുണ്ടായ അനുഭവം മാത്രമല്ല നാളെ ഇങ്ങനെയൊരു അനുഭവം മറ്റാർക്കും ഉണ്ടാവാതിരിക്കാൻ കൂടിയാണ് ഇങ്ങനെ ചെയ്യുന്നതെന്നും,  ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത്, വിദ്യാർത്ഥി യൂണിയൻ എന്തുതരം ആശയമാണ് മുന്നോട്ടുവെക്കുന്നത് എന്ന് അറിയണം എന്നുണ്ട് എന്നുമാണ് ജിയോ ബേബി പ്രതികരിച്ചത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ