ദൃശ്യം പോലെയല്ല, ഇതൊരു മാസ് ആക്ഷന്‍ ചിത്രം; മോഹന്‍ലാല്‍ സിനിമയെ കുറിച്ച് ജീത്തു ജോസഫ്

ദൃശ്യത്തിന് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും വീണ്ടും ഒരുമിക്കുമ്പോള്‍ വലിയ പ്രതീക്ഷയിലാണ് ആരാധകര്‍. . പക്ഷെ ഇത്തവണ എന്തായാലും ദൃശ്യം പോലൊരു ചിത്രമായിരിക്കില്ലെന്നും ഒരുക്കുന്നത് ഒരു മാസ് ആക്ഷന്‍ ചിത്രമായിരിക്കുമെന്നുമാണ് ജീത്തു ജോസഫ് പറയുന്നത്. വിവിധ രാജ്യങ്ങളില്‍ ചിത്രീകരിക്കുന്നൊരു ബിഗ് ബജറ്റ് ചിത്രമായിരിക്കും ഇതെന്നും അദ്ദേഹം പറയുന്നു. ദ ഹിന്ദുവിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ജീത്തു ചിത്രത്തെ കുറിച്ച് മനസ് തുറന്നത്.

“”തീര്‍ച്ചയായും അത് മറ്റൊരു ദൃശ്യമാകില്ല. ഒരു മാസ് സിനിമ ചെയ്യാനാണ് പ്ലാന്‍. പക്ഷെ സ്ഥിരം ശൈലിയിലുള്ളതാകില്ല. റിയലിസ്റ്റിക് ടച്ചുള്ളൊരു ആക്ഷന്‍ ത്രില്ലറാകും. പല രാജ്യങ്ങളിലായിരിക്കും കഥ നടക്കുക. അതുകൊണ്ട് ബിഗ് ബജറ്റ് ചിത്രമായിരിക്കും. തൃഷയായിരിക്കും മോഹന്‍ലാലിന്റെ ഭാര്യയായി അഭിനയിക്കുക””, ജീത്തു ജോസഫ് പറഞ്ഞു.

ചിത്രം ജീത്തുവിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായി കണക്കാക്കപ്പെടുന്നു. കേരളത്തില്‍ കൊച്ചിയോടൊപ്പം യു കെ, ഈജിപ്ത് എന്നിവിടങ്ങളിലും ചിത്രം ഷൂട്ട് ചെയ്യും എന്നാണ് ഇപ്പോള്‍ കിട്ടുന്ന റിപ്പോര്‍ട്ട്. ഏകദേശം നൂറ് ദിവസത്തോളം നീണ്ടു നില്‍ക്കുന്ന ഷൂട്ടും ചിത്രത്തിന് കാണുമെന്നാണ് പറയപ്പെടുന്നത്.

Latest Stories

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ