'പൈസയില്ലെങ്കിൽ കിറ്റ് വാങ്ങാൻ ഓടാൻ ഒരു ആർട്ടിസ്റ്റിന് സാധിക്കില്ല, പക്ഷേ ആരുടെ മുമ്പിലും കെഞ്ചാൻ എനിക്കും സീമയ്ക്കും മടിയില്ല'; ജീജ സുരേന്ദ്രൻ

മിനി സ്ക്രീൻ, ബി​ഗ് സ്ക്രീൻ പ്രേക്ഷകർക്ക് ഒരുപോലെ സുപരിചിതയാണ് ജീജ സുരേന്ദ്രൻ. അഭിനേത്രി എന്ന ടാഗിൽ മാത്രമായി ഒതുങ്ങാതെ ചാരിറ്റി പ്രവർത്തനങ്ങൾക്കും മുൻ​ഗണന കൊടുക്കുന്ന ജീജ സീമ ജി നായരെയും, മിനി സ്ക്രീൻ അഭിനേതാക്കളെയും കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. സീമയുമായി വളരെ അടുത്ത ബന്ധം പുലർത്തുയാളാണ് താൻ. സഹോദരിമാരെ പോലെയാണ് ഞങ്ങൾ. ശരിക്കും സീമയെ നമ്മൾ നമസ്ക്കരിക്കണം.

സീമ തന്നെപ്പോലെയല്ല, മുഴുവൻ സമയവും ചാരിറ്റി പ്രവർത്തനങ്ങൾക്ക് വേണ്ടി മാറ്റിവെച്ചിരിക്കുകയാണ്. തനിക്ക് അറിയാവുന്ന ആളുകൾക്കും പലപ്പോഴും സീമ സഹായം എത്തിച്ച് കൊടുത്തിട്ടുണ്ടെന്നും ജീജീ പറയുന്നു. സീരിയൽ രം​ഗത്തുള്ളവരിൽ ഏറെപ്പേരും കഷ്ടത അനുഭവിക്കുന്നവരാണ്. ഞങ്ങളുടെ സംഘടനയായ ആത്മയിൽ വലിയ ഫണ്ടില്ല. പക്ഷേ അമ്മയിൽ ഇൻഷുറൻസുണ്ട്.

ഹോസ്പിറ്റൽ ബില്ല് കാണിച്ചാൽ അമ്മ സഹായം ചെയ്ത് കൊടുക്കുകയും ചെയ്യുമെന്നും അവർ പറഞ്ഞു. സീരിയൽ മേഖലയിൽ സാമ്പത്തീക പ്രതിസന്ധി അനുഭവിക്കുന്നവർ നിരവധിയാണ്. നമ്മൾ കാണുന്നപോലെയല്ല അവരുടെ യഥാർഥ ജീവിതം. മേക്കപ്പിൽ സീരിയൽ ആർട്ടിസ്റ്റുകൾ നടക്കുന്നത് കാണുമ്പോൾ പലരും അവരെ തെറ്റിദ്ധരിക്കുന്നതാണ്. അവരിലും നിരവധി പേർ സാമ്പത്തീക പ്രതിസന്ധി നേരിടുന്നവരാണ്.

കൊവിഡ് പോലുള്ളതൊക്കെ വന്നാൽ അവർക്ക് വഴിമുട്ടി പോകും. ഭർത്താവ് ഉപേക്ഷിച്ച് പോയ സ്ത്രീകളൊക്കെ കൊവിഡ് കാലത്ത് വലിയ ബുദ്ധിമുട്ടിലായിരുന്നു. ആർട്ടിസ്റ്റായതുകൊണ്ട് പൈസയില്ലെന്ന് പറഞ്ഞ് പെട്ടന്ന് തന്നെ കിറ്റുമേടിക്കാൻ പോകാൻ അവർക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടാകും. അവർക്ക് വീട്ടിൽ ഞങ്ങൾ സഹായം എത്തിച്ച് കൊടുക്കും. മറ്റുള്ളവർക്ക് വേണ്ടി ആളുകളുടെ മുമ്പിൽ കെഞ്ചാൻ തനിക്കോ സീമയ്ക്കോ ബുദ്ധിമുട്ടില്ല.

ഭിന്നശേഷി കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും വേണ്ടി ഒരു ട്രെസ്റ്റ് തുടങ്ങാൻ പ്ലാനുണ്ട്.. അതിനുള്ള ബിൽ‌ഡിങ് അടക്കമുള്ള നിർമിക്കണം. എന്റെ അനിയത്തിക്ക് ഭിന്നശേഷിയുള്ള കുട്ടിയുണ്ട്. അവളേയും കുഞ്ഞിനേയും കണ്ടപ്പോൾ മുതലാണ് ഈ പ്ലാൻ‌ മനസിൽ വന്നതെന്നും ജീജ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Latest Stories

ക്യാപ്റ്റന്‍സി പോരല്ല, സഞ്ജു റോയല്‍സ് വിടാന്‍ ആ​ഗ്രഹിക്കുന്നതിന്റെ കാരണം മറ്റൊന്ന്!; ഉത്തപ്പ പറയുന്നു

മാധ്യമപ്രവര്‍ത്തകര്‍ നല്‍കുന്ന വാര്‍ത്തയുടെ പേരില്‍ രാജ്യദ്രോഹ കുറ്റം ചുമത്താനാകില്ല; നിലപാട് വ്യക്തമാക്കി സുപ്രിംകോടതി

രോഹിത് ശർമയുടെ പുതിയ കാറിന്റെ നമ്പർ '3015', കാരണം ഇതാണ്

തലസ്ഥാനനഗരി ഒരുങ്ങുന്നു; വനിതാ ലോകകപ്പിന് തിരുവനന്തപുരം വേദിയാകും

Asia Cup 2025: "രക്തവും വിയർപ്പും ഒരുമിച്ച് നിലനിൽക്കില്ല"; ഏഷ്യാ കപ്പിൽ ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കുന്നതിനെ വിമർശിച്ച് ഹർഭജൻ സിംഗ്

കൂലിയിലെ 15 മിനിറ്റ് വേഷത്തിന് ആമിറിന് 20 കോടി? വാർത്തകളിൽ പ്രതികരിച്ച് താരം

'ഇത്രയൊക്കെ സഹായിച്ചതിന് നന്ദി'; വിവാദങ്ങളിൽ പ്രതികരിക്കാതെ സുരേഷ്‌ ഗോപി, തൃശൂരിൽ സ്വീകരിച്ച് പ്രവർത്തകർ

'തിരഞ്ഞെടുപ്പില്‍ വ്യാജ ഐഡി ഉണ്ടാക്കിയവരാണ് യൂത്ത് കോണ്‍ഗ്രസ്, തെളിവുകള്‍ ഉണ്ടാക്കുന്നത് നിസ്സാരം'; ഉടുമ്പന്‍ചോലയിലെ ഇരട്ട വോട്ട് ആരോപണം തള്ളി സിപിഐഎം

കന്നിവോട്ടറായ 124 വയസുകാരി മിന്റ ദേവി! ബിഹാറിലെ വോട്ടർ പട്ടികയിലെ ക്രമക്കേടിൽ വിശദീകരണവുമായി കളക്ടർ; ശ്രദ്ധേയമായത് പ്രതിപക്ഷത്തിന്റെ '124 നോട്ട് ഔട്ട്' ടീ ഷർട്ട്

മൗനം തുടർന്ന് സുരേഷ് ഗോപി; ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്ത് എത്തി, തൃശൂരിലേക്ക് പുറപ്പെട്ടു