സെൽഫി; സ്മാർട്ട് ഫോണില്ല; ആരാധികയ്ക്ക് ജയസൂര്യയുടെ അമ്പരിപ്പിക്കുന്ന സമ്മാനം

ആരാധികയ്ക്ക് സർപ്രൈസ് സമ്മാനമായി ഫോട്ടോ നൽകി ഞെട്ടിച്ച ജയസൂര്യയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറൽ. പനമ്പള്ളിനഗറിലെ ടോണി ആൻഡ് ഗൈ കടയിലെ ഹൗസ്ക്ലീനിംഗ് സ്റ്റാഫ് ആയ പുഷ്പയ്ക്കാണ് ജയസൂര്യ സർപ്രൈസ് സമ്മാനം നൽകിയത്. കടയില്‍ ജയസൂര്യ വരുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ മുതൽ പുഷ്പ ആകാംക്ഷയിലായിരുന്നു.

അദ്ദേഹത്തെ ഒന്ന് നേരിൽ കാണുക എന്നത് മാത്രമായിരുന്നു പുഷ്പയുടെ മനസ്സിൽ ഉണ്ടായിരുന്നത്. ജയസൂര്യയെ ഒരു നോക്ക് കാണാൻ കാത്തിരുന്ന പുഷ്പയ്ക്ക് ലഭിച്ചത് ഇരട്ടിമധുരമാണ്. പുഷ്പ ചേച്ചി തന്റെ കടുത്ത ആരാധികയാണെന്ന അറിഞ്ഞ ജയസൂര്യ അവരെ പരിചയപ്പെടുകയും സ്വന്തം ഫോണിൽ അവർക്കൊപ്പമൊരു ഫോട്ടോ എടുക്കുകയും ചെയ്തു.

എന്നാൽ ചിത്രം വീട്ടിലുള്ളവരെ കാണിക്കുവാൻ തന്റെ കയ്യിൽ സ്മാർട് ഫോൺ ഇല്ലന്നറിഞ്ഞ താരം മിനിറ്റുകൾക്കുള്ളിൽ ചിത്രം ഫ്രയിം ചെയ്ത് ആരാധികയ്ക്ക് സമ്മാനിക്കുകയായിരുന്നു. സെൽഫി താൻ പോലും അറിയാതെയാണ് താരത്തിന്റെ അസിസ്റ്റന്റിനെ വിട്ട് അപ്പോൾ തന്നെ ഫ്രെയിമിലാക്കി നൽകിയത്.

പുഷ്പയ്ക്ക് സർപ്രൈസ് നൽകുന്ന വീഡിയോയും ഇരുവരുടെയും ചിത്രവും സ്ഥാപനം തങ്ങളുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവച്ചിരുന്നു. അദ്ദേഹത്തിന്റെ കാരുണ്യപ്രവൃത്തികളാണ് അദ്ദേഹത്തെ ഓഫ്‌സ്‌ക്രീനിലും നായകനാക്കി മാറ്റുന്നത്. ഞങ്ങളുടെ സ്ഥാപനത്തിലെ പുഷ്പ ചേച്ചിയുടെ മുഖത്ത് ആ വലിയ ചിരി സമ്മാനിച്ചുകൊണ്ട് അവർക്ക് മികച്ച ദിവസം നൽകിയതിന് ജയസൂര്യയ്ക്ക് നന്ദി പറയുന്നു എന്ന അടിക്കുറിപ്പോടെയാണ് സ്ഥാപനം വീഡിയോ പങ്കുവച്ചിരിക്കുന്നത്

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ