ജയസൂര്യയുടെ നൂറാമത്തെ ചിത്രം, 'സണ്ണി'യുടെ ടീസര്‍ പുറത്ത്

ജയസൂര്യയെ നായകനാക്കി രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന “സണ്ണി” ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. 51 സെക്കന്റ് മാത്രമുള്ള ടീസറില്‍ സംശയം, ആശങ്ക, പ്രതീക്ഷ, സ്‌നേഹം, സഹതാപം, അനിശ്ചിതത്വം, ദുഖം, വേദന, നിരാശ, ദേഷ്യം തുടങ്ങിയ വിവിധ ഭാവങ്ങളിലൂടെയാണ് ജയസൂര്യ കടന്നു പോകുന്നത്.

ജയസൂര്യയുടെ നൂറാമത്തെ ചിത്രമാണ് സണ്ണി. പ്രേതം 2-വിനു  ശേഷം രഞ്ജിത്ത് ശങ്കറും ജയസൂര്യയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തില്‍ സംഗീതജ്ഞനായാണ് ജയസൂര്യ വേഷമിടുക. സംവിധായകന്‍ തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന് മധു നീലകണ്ഠന്‍ ആണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.

ശങ്കര്‍ ശര്‍മ്മ സംഗീതവും ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. സാന്ദ്ര മാധവ് ആണ് ഗാനങ്ങള്‍ ഒരുക്കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് കൊച്ചിയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുക. രഞ്ജിത്തും ജയസൂര്യയും ഒന്നിക്കുന്ന ആറാമത്തെ സിനിമ കൂടിയാണിത്.

പുണ്യാളന്‍ അഗര്‍ബത്തീസ്, സൂ..സൂ..സുധി വാത്മീകം, പ്രേതം, പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്, ഞാന്‍ മേരിക്കുട്ടി, പ്രേതം 2 എന്നിവയാണ് ഇരുവരും ഒന്നിച്ച മറ്റ് സിനിമകള്‍. ഊമപെണ്ണിന് ഉരിയാടാപയ്യന്‍ എന്ന ചിത്രത്തിലൂടെ സിനിമാരംഗത്ത് എത്തിയ താരം സിനിമയില്‍ പതിനെട്ട് വര്‍ഷം പൂര്‍ത്തിയാക്കുകയാണ്.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ