ഷാജി പാപ്പനും പുണ്യാളനും ബോക്‌സ് ഓഫീസില്‍ സൂപ്പര്‍ ഹിറ്റ്; ജയസൂര്യ പ്രതിഫലം കുത്തനെ ഉയര്‍ത്തിയെന്ന് റിപ്പോര്‍ട്ട്

കഴിഞ്ഞ വര്‍ഷത്തെ രണ്ട് തകര്‍പ്പന്‍ ഹിറ്റുകളോടെ ജയസൂര്യയുടെ താരമൂല്യം കുത്തനെ ഉയര്‍ന്നു. പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്, ആട് 2 എന്നീ സിനിമകള്‍ മെഗാഹിറ്റായി മാറയരുന്നു. അഞ്ചരക്കോടി രൂപയ്ക്കാണ് പുണ്യാളന്‍ നിര്‍മ്മിച്ചത്. സംവിധായകനായ രഞ്ജിത് ശങ്കറും ജയസൂര്യയും ചേര്‍ന്നായിരുന്നു നിര്‍മ്മാണം.

ചിത്രം ഇതുവരെ 20 കോടി രൂപയോളം കളക്ഷന്‍ നേടിയതായാണ് വിവരം. ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം നാലുകോടി രൂപയ്ക്ക് മുകളില്‍ വില്‍പ്പന നടന്നതായും അറിയുന്നു.

2017 ക്രിസ്മസ് റിലീസായി എത്തിയ ആട് 2 ബോക്‌സോഫീസ് കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ക്കുകയാണ്. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചത് വിജയ് ബാബു ആണ്. ഏഴേകാല്‍ കോടി രൂപ മുടക്കി നിര്‍മ്മിച്ച ചിത്രം ഒരാഴ്ച കൊണ്ട് ഒമ്പത് കോടി കളക്ഷന്‍ നേടി. സാറ്റലൈറ്റ് അവകാശം വിറ്റിട്ടില്ല.

ഇതോടെ മലയാള സിനിമയിലെ അടുത്ത സൂപ്പര്‍താരമായി ജയസൂര്യ മാറുകയാണ്. നിലവില്‍ 75 ലക്ഷം രൂപ മുതല്‍ ഒരു കോടി രൂപ വരെയാണ് ജയസൂര്യയുടെ പ്രതിഫലമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് ഒന്നരക്കോടി രൂപ വരെയായി വര്‍ദ്ധിപ്പിച്ചെന്ന്  മലയാളത്തിലെ പമുഖമായ ഒരു വെബ് സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Latest Stories

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍

സംസ്ഥാനത്ത് ലോഡ്ഷെഡിങ് വേണ്ട; മറ്റുമാര്‍ഗങ്ങള്‍ തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്ന ഇന്ത്യന്‍ പത്രലോകം