'വെള്ളം' ചിത്രീകരണത്തിനിടെ ഒഴിവായത് ഭയപ്പെടുത്തുന്ന ദുരന്തം, തലനാരിഴയ്ക്ക് രക്ഷപെട്ട് ജയസൂര്യ

ജയസൂര്യ- പ്രജേഷ് സെന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന “വെള്ളം” സിനിമയുടെ ചിത്രീകരണത്തിനിടയില്‍ ഒഴിവായത് ഭയപ്പെടുത്തുന്ന ദുരന്തം. ജയസൂര്യ പവര്‍ ടില്ലര്‍ ഓടിക്കുന്ന രംഗം ഷൂട്ട് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. നിയന്ത്രണം നഷ്ടപ്പെട്ട പവര്‍ ടില്ലര്‍ മുന്നോട്ടു കുതിക്കുകയായിരുന്നു. അണിയറ പ്രവര്‍ത്തകര്‍ കൃത്യസമയത്തു ഇടപെട്ടതിനാല്‍ ആപത്തില്‍ നിന്നും താരം രക്ഷപ്പെട്ടു.

ഡ്യൂപ്പ് ചെയ്യുമായിരുന്നിട്ടും ആ ഷോട്ട് ന്നന്നാക്കുവാന്‍ ജയസൂര്യ കാണിച്ച ഉത്തരവാദിത്വം ലോക്കേഷനില്‍ പലരെയും ഞെട്ടിച്ചു എന്നാണ് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്. ക്യാപ്റ്റന്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം പ്രജേഷ് സെന്‍ ജയസൂര്യയെ നായകനാക്കി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് വെള്ളം. കണ്ണൂരിലെ മുഴുക്കുടിയനായ മുരളി എന്നയാളുടെ കഥയാണ് ചിത്രം പറയുന്നത്.

ജയസൂര്യയുടെ നായികമാരായി സംയുക്ത മേനോന്‍, സ്‌നേഹ പാലിയേരി എന്നിവര്‍ എത്തുന്നു. സിദ്ധിഖ്, ഇന്ദ്രന്‍സ്, ബൈജു, ശ്രീലക്ഷ്മി, പ്രിയങ്ക, ജോണി ആന്റണി, ഇടവേള ബാബു, വെട്ടുകിളി പ്രകാശ്, നിര്‍മല്‍ പാലാഴി, സന്തോഷ് കീഴാറ്റൂര്‍, ശിവദാസ് മട്ടന്നൂര്‍, ജിന്‍സ് ഭാസ്‌കര്‍, ബേബി ശ്രീലക്ഷ്മി തുടങ്ങിയവര്‍ക്കൊപ്പം മുപ്പതോളം പുതുമുഖതാരങ്ങളും അണിനിരക്കുന്നു. സെന്‍ട്രല്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.

ജോസ്‌കുട്ടി മഠത്തില്‍, യദുകൃഷ്ണ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവര്‍ ചേര്‍ന്നാണ് വെള്ളം നിര്‍മ്മിച്ചിരിക്കുന്നത്. കോ-പ്രൊഡ്യൂസര്‍ ബിജു തോരണത്തേല്‍, ജോസ്‌കുട്ടി ജോസ് മഠത്തില്‍. റോബി വര്‍ഗീസ് രാജ് ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് ബിജിത്ത് ബാല. ചിത്രം ഏപ്രിലില്‍ റിലീസ് ചെയ്യാനിരുന്നതാണെങ്കിലും കോവിഡ് ലോക്ഡൗണിനിടെ മാറ്റി വെയ്ക്കുകയായിരുന്നു. കോവിഡിന് ശേഷം തിയേറ്ററില്‍ തന്നെ ചിത്രം റിലീസിനെത്തുമെന്ന് പ്രജേഷ് സെന്‍ വ്യക്തമാക്കിയിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ