'ഈ കണ്‍ട്രി എന്ന് ഉദ്ദേശിച്ചത് നിന്നെയാണോ?'; കുഞ്ചാക്കോ ബോബനോട് ജയസൂര്യ, മറുപടി വൈറല്‍

കുഞ്ചാക്കോ ബോബന്‍ ഫാം ഹൗസില്‍ നിന്നും പകര്‍ത്തിയ ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഒരു തള്ള ആടും രണ്ട് കുഞ്ഞാടുകളുമാണ് ചിത്രത്തിലുള്ളത്. ഗോട്‌സ് ഓണ്‍ കണ്‍ട്രി, ഫാം ഹൗസ് ഡയറീസ് എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.

ഇതിന് പിന്നാലെ ജയസൂര്യയും രമേഷ് പിഷാരടിയും കമന്റുകളുമായെത്തി. “”ഈ കണ്‍ട്രി എന്ന് ഉദ്ദേശിച്ചത് നിന്നെയാണോ? അല്ലേടാ… നിന്നെ… എന്ന കോമഡി സ്വീകരിക്കുന്നതല്ല”” എന്നാണ് ജയസൂര്യയുടെ കമന്റ്. പിന്നാലെ എത്തിയ രമേഷ് പിഷാരടി “”ആട് 3 ചിത്രം പുറത്തുവിട്ട് ചാക്കോച്ചന്‍”” എന്നായി.

ഇതോടെ ജയസൂര്യയെ ടാഗ് ചെയ്ത് “”പിഷാരടി പറഞ്ഞ പോല… ആട് 3!!”” എന്നാണ് കുഞ്ചാക്കോ ബോബന്‍ ഇരുവരുമര്‍ക്കുള്ള മറുപടിയായി കുറിച്ചിരിക്കുന്നത്. ജയസൂര്യയുടെ കോമഡി ത്രില്ലര്‍ ചിത്രങ്ങളില്‍ ഒന്നാണ് ആട്. സിനിമയുടെ മൂന്നാം ഭാഗമായി ആട് 3 എത്തുമെന്നും സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് പ്രഖ്യാപിച്ചിരുന്നു.

അതേസമയം, സണ്ണി, ജോണ്‍ ലൂഥര്‍, രാമ സേതു, കത്തനാര്‍, മേരി ആവാസ് സുനോ, ഈശോ, ടര്‍ബോ പീറ്റര്‍ എന്നിവയാണ് താരത്തിന്റെതായി പ്രഖ്യാപിച്ചിട്ടുള്ള ചിത്രങ്ങള്‍.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍