ആദ്യമായി അനുഷ്‌ക ഷെട്ടി മലയാളത്തിലേക്ക്, ജയസൂര്യയുടെ നായിക, തീരുമാനിക്കാനുള്ളത് ഒരു കാര്യം മാത്രം

ജയസൂര്യ നായകനായെത്തുന്ന ‘കത്തനാര്‍ – ദി വൈല്‍ഡ് സോഴ്‌സറര്‍’ എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ച വാര്‍ത്ത മുമ്പേ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ വമ്പന്‍ ബജറ്റിലൊരുങ്ങുന്ന ഈ സിനിമയിലേക്ക് തെന്നിന്ത്യന്‍ നടി അനുഷ്‌ക ഷെട്ടിയും എത്തുകയാണെന്നുള്ള വാര്‍ത്തയാണ് വരുന്നത്. ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനായി നിര്‍മ്മാതാക്കള്‍ അനുഷ്‌കയെ സമീപിച്ചതായാണ് വിവരം.

ഇതോടെ ജയസൂര്യയെ നായകനാക്കി റോജിന്‍ തോമസ് സംവിധാനം ബ്രഹ്‌മാണ്ഡ ചിത്രത്തിലൂടെ തെന്നിന്ത്യന്‍ താരം ആദ്യമായി മലയാളത്തിലേക്ക് എത്തുമെന്ന റിപ്പോര്‍ട്ടാണ് പുറത്ത് വരുന്നത്. നടിയുടെ പ്രതിഫല കാര്യത്തില്‍ രണ്ടു ദിവസത്തിനകം തീരുമാനം ഉണ്ടാകുമെന്നാണ് വിവരം.

കൊച്ചിയിലെ പൂക്കാട്ടുപടിയില്‍ 36 ഏക്കറില്‍ നാല്‍പ്പത്തിഅയ്യായിരം അടി ചതുരശ്ര വിസ്തീര്‍ണ്ണമുള്ള പടുകൂറ്റന്‍ സെറ്റില്‍ കത്തനാറുടെ ചിത്രീകരണം പുരോഗമിക്കുന്നു. കോട്ടയം രമേശ്, സുശീല്‍ കുമാര്‍ എന്നിവരും താരനിരയിലുണ്ട്. നാലു ഷെഡ്യൂളുകളിലായി 170 ദിവസത്തെ ചിത്രീകരണമാണ് പ്ളാന്‍ ചെയ്യുന്നത്.100 കോടി ആണ് ത്രിഡിയില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ബഡ്ജറ്റ്. ഏഴു ഭാഷകളില്‍ ചിത്രം പുറത്തിറങ്ങും.

ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ് നിര്‍മ്മാണം.കൊറിയന്‍ വംശജന്‍ ജെ.ജെ. പാര്‍ക്ക് ആണ് ആക്ഷന്‍ രംഗങ്ങള്‍ കമ്പോസ് ചെയ്യുന്നത്. രചന ആര്‍. രാമാനന്ദ്. ഛായാഗ്രഹണം നീല്‍ ഡി. കുഞ്ഞ. രാഹുല്‍ സുബ്രഹ്‌മണ്യനാണ് സംഗീത സംവിധാനം.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ