ഇത് 'കാളാമുഖന്‍'; അമ്പരപ്പിക്കും മേക്കോവറില്‍ പ്രിയ താരം, 'പൊന്നിയിന്‍ സെല്‍വന്‍ 2' പുതിയ പ്രൊമോ

‘പൊന്നിയിന്‍ സെല്‍വന്‍’ ചിത്രത്തില്‍ ഏറെ ശ്രദ്ധ നേടിയ കഥാപാത്രങ്ങളിലൊന്നാണ് ജയറാം അവതരിപ്പിച്ച ആഴ്‌വാര്‍കടിയന്‍ നമ്പി. കുടവയറും കുടുമയുമായി വ്യത്യസ്ത മേക്കോവറിലായിരുന്നു ജയറാം വേഷമിട്ടത്. ചിത്രം ഏപ്രില്‍ 28ന് റിലീസിന് തയ്യാറെടുക്കുകയാണ് റിലീസിന് മുമ്പ് ഒരു സസ്‌പെന്‍സ് ടീസര്‍ ആണിപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്.

പൊന്നിയിന്‍ സെല്‍വന്‍ 2വില്‍ ഒരു വ്യത്യസ്ത വേഷത്തില്‍ കൂടി ജയറാം എത്തുന്നുണ്ട്. നര കയറിയ, നീട്ടിയ താടിയും ജടയുള്ള മുടിയും മുഖമാകെ ഭസ്മവുമൊക്കെയുള്ള കാളാമുഖന്‍ ആണ് അത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി ജയറാം തന്നെയാണ് ഈ മേക്കോവറിന്റെ സ്റ്റില്‍ പങ്കുവച്ചത്.

എന്നാല്‍ ഇത് മറ്റൊരു കഥാപാത്രമല്ല, മറിച്ച് ആദ്യഭാഗത്തിലെ കഥാപാത്രമായ ആഴ്‌വാര്‍കടിയന്‍ നമ്പി വേഷം മാറി വരുന്നതാണ്. ഇന്നലെ പുറത്തെത്തിയ ഒരു പ്രൊമോയില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. കാര്‍ത്തിയും ഈ പ്രൊമോയിലുണ്ട്.

അതേസമയം, ഏറെ പ്രതീക്ഷയോടെയാണ പൊന്നിയിന്‍ സെല്‍വന്‍ രണ്ടാം ഭാഗത്തിനായി സിനിമാസ്വാദകര്‍ കാത്തിരിക്കുന്നത്. 500 കോടിക്ക് മുകളില്‍ ആഗോള കളക്ഷന്‍ ആദ്യ ഭാഗം നേടിയിരുന്നു. 125 കോടിയാണ് തമിഴ്നാട്ടില്‍ നിന്ന് മാത്രം പൊന്നിയിന്‍ സെല്‍വന്‍ ആദ്യ ആഴ്ച നേടിയത്.

അതുകൊണ്ട് രണ്ടാം ഭാഗം ഇതിനും മുകളില്‍ പോകുമെന്നാണ് വിലയിരുത്തുന്നത്. ഐശ്വര്യ റായ്, തൃഷ, വിക്രം, ജയം രവി, ശോഭിത ധൂലിപാല, ഐശ്വര്യ ലക്ഷ്മി, പ്രഭു, വിക്രം പ്രഭു, ലാല്‍, ബാബു ആന്റണി, റിയാസ് ഖാന്‍ തുടങ്ങിയ മുന്‍നിര താരങ്ങളാണ് മണിരത്‌നം ചിത്രത്തില്‍ വേഷമിടുന്നത്.

Latest Stories

25.20 കോടിക്ക് വിളിച്ചെടുത്തെങ്കിലും കാര്യമില്ല, ഗ്രീനിന് ലഭിക്കുക 18 കോടി മാത്രം; കാരണമിത്

ഐപിഎലിൽ ചരിത്രം കുറിച്ച് കാമറൂൺ ​ഗ്രീൻ‌; കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയത് റെക്കോർഡ് തുകയ്ക്ക്

ഓൺലൈൻ തട്ടിപ്പിലൂടെ ലഭിച്ച പണം ക്രിപ്റ്റോ കറൻസിയാക്കി വിദേശത്തെത്തിച്ചു; ബിഗ് ബോസ് താരവും യൂട്യൂബറുമായ ബ്ലെസ്ലി അറസ്റ്റിൽ

ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന്റെ കൈപ്പത്തി ചിതറി; അപകടം ബോംബ് കൈകാര്യം ചെയ്യുന്നതിനിടെ

'കേന്ദ്രം വിലക്കിയ മുഴുവൻ ചിത്രങ്ങളും ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിക്കും, കേന്ദ്രസർക്കാരിന്റേത് ജനാധിപത്യവിരുദ്ധ സമീപനം'; മന്ത്രി സജി ചെറിയാൻ

അവകാശങ്ങളിൽ നിന്ന് ‘യോജന’-ലേക്കുള്ള വലിയ ഇടിച്ചിൽ

'ഭക്തരെ അപമാനിച്ചു, പാട്ട് പിൻവലിക്കണം'; പോറ്റിയെ കേറ്റിയെ പാട്ടിനെതിരെ ഡിജിപിക്ക് പരാതി

കിഫ്ബി മസാല ബോണ്ട് കേസ്; ഇ ഡി നോട്ടീസിൽ തുടർനടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി

നാഷണല്‍ ഹെറാള്‍ഡ്: രാഹുല്‍ ഗാന്ധിയ്ക്കും സോണിയ ഗാന്ധിയ്ക്കുമെതിരായ ഇഡിയുടെ കേസ് നില നില്‍ക്കില്ലെന്ന് ഡല്‍ഹി കോടതി; ഇഡിയുടെ കുറ്റപത്രം തള്ളി

സര്‍ക്കാരിന്റെ ക്രിസ്മസ് വിരുന്നില്‍ മുഖ്യാതിഥിയായി ഭാവന; മലയാളത്തിന്റെ അഭിമാന താരമെന്ന് മന്ത്രി ശിവന്‍കുട്ടി