ജയറാമും മകൻ കാളിദാസും 22 വർഷങ്ങൾക്ക് ശേഷം മലയാളത്തിൽ ഒരുമിച്ചഭിനയിക്കുന്ന “ആശകൾ ആയിരം” ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ഒരു വടക്കൻ സെൽഫിയിലൂടെ ശ്രദ്ധേയനായ സംവിധായകൻ ജി. പ്രജിത് ആണ് ചിത്രം ഒരുക്കുന്നത്. അരവിന്ദ് രാജേന്ദ്രനും സംവിധായകൻ ജൂഡ് ആന്റണി ജോസഫും ചേർന്ന് സിനിമയുടെ രചന നിർവഹിക്കുന്നു. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് നിർമാണം. ജൂഡ് ആന്റണി ജോസഫ് തന്നെയാണ് ആശകൾ ആയിരത്തിന്റെ ക്രിയേറ്റിവ് ഡയറക്‌ടർ.
ബാലതാരമായി കൊച്ചു കൊച്ചു സന്തോഷങ്ങളിലും എന്റെ വീട് അപ്പുവിന്റെയും ചിത്രങ്ങളിൽ ജയറാമിനൊപ്പം അഭിനയിച്ച് കാളിദാസ് പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയിരുന്നു. ഇപ്പോൾ ഒരിടവേളയ്ക്ക് ശേഷം നായകവേഷത്തിൽ ജയറാമിനൊപ്പം ആശകൾ ആയിരത്തിലൂടെ വീണ്ടും തിരിച്ചെത്തുകയാണ് താരം. ഷാജി കുമാർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് എഡിറ്റിങ് ചെയ്യുന്നത് ഷഫീഖ് പിവിയാണ്.
സനൽ ദേവ് ചിത്രത്തിലെ പാട്ടുകൾ ഒരുക്കുന്നു. കോ പ്രൊഡ്യൂസേഴ്‌സ് : ബൈജു ഗോപാലൻ, വി സി പ്രവീൺ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : കൃഷ്ണമൂർത്തി, പ്രോജക്റ്റ് ഡിസൈനർ : ബാദുഷാ.എൻ.എം, ആർട്ട് : നിമേഷ് താനൂർ, കോസ്റ്റ്യൂം : അരുൺ മനോഹർ, മേക്കപ്പ് : ഹസ്സൻ വണ്ടൂർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ : ബേബി പണിക്കർ, പബ്ലിസിറ്റി ഡിസൈൻ : ടെൻ പോയിന്റ്.